ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ ക്യാമറ മുന്നില്‍ ഇല്ലാത്തതു പോലെയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്: കെ.വി ആനന്ദ്

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. നടന്ന ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ രജനീകാന്ത്, സംവിധായകന്‍ ശങ്കര്‍, ഹാരീസ് ജയരാജ്, കാര്‍ത്തി എന്നിങ്ങനെ സിനിമ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ രജനികാന്ത് അടക്കമുള്ളവര്‍ മോഹന്‍ലാലിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു.

ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ റോള്‍ ആണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. മറ്റാരെ കൊണ്ടും ഈ കഥാപാത്രം ഇത്ര മനോഹരമായി ചെയ്യാന്‍ സാധിക്കില്ലെന്നാണ് സംവിധായകന്‍ കെ വി ആനന്ദ് പറയുന്നത്. “മോഹന്‍ലാല്‍ ഒരു സ്‌പോണ്‍ട്ടേനിയസ് ആക്ടര്‍ ആണ്. ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ ക്യാമറ മുന്നില്‍ ഇല്ലാത്തതു പോലെ ആണ് അദ്ദേഹം പെര്‍ഫോം ചെയ്യുന്നത്.” കെ. വി ആനന്ദ് പറഞ്ഞു.

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും എത്തുന്നു. ആര്യയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 30 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!