മമ്മൂട്ടിയുടെ ‘കാതല്‍’ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച പുതുമുഖ താരമാണ് അനഘ രവി. മമ്മൂട്ടിയുടെ മകളായി എത്തിയ അനഘ ‘ന്യൂ നോര്‍മല്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ മുമ്പേ ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ എത്തുന്നതിന് മുമ്പേ താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് അനഘ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് അനഘ ഇപ്പോള്‍.
”എന്റെ സെക്ഷ്വാലിറ്റി തുറന്നു പറയേണ്ട ഒരു ആവശ്യവും എനിക്കില്ല. കാരണം അത് എന്റെ മാത്രം കാര്യമാണ്. ഞാന്‍ അങ്ങനെ പറഞ്ഞു നടക്കേണ്ട ആവശ്യമില്ല. സ്‌ട്രൈറ്റ് ആയിട്ടുള്ള ആളുകള്‍ അങ്ങനെയാണെന്ന് പറഞ്ഞു നടക്കില്ലല്ലോ. അതിനെ കുറിച്ച് അറിയാത്ത ആളുകള്‍ക്ക് അത് ബോധ്യപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.”
”എന്റെ അച്ഛനും അമ്മയും ആണെങ്കിലും അവര്‍ക്ക് ഇത് അറിയാത്ത കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യമായി ഇതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രകൃതിവിരുദ്ധമാണെന്ന് രീതിയിലായിരുന്നു അവരുടെ റിയാക്ഷന്‍സ്. രണ്ടുമൂന്ന് വര്‍ഷം എടുത്തിട്ടാണ് ഞാന്‍ അതില്‍ നിന്ന് ഇവിടെ വരെ എത്തിയത്.”
”സെക്ഷ്വാലിറ്റി എന്നത് ട്രെന്‍ഡ് ആണെന്ന വിചാരം ആയിരുന്നു അവര്‍ക്ക്. എന്നാല്‍ അത് അങ്ങനെയല്ല എന്ന് ബോധ്യപ്പെടുത്താനായിരുന്നു ഞാന്‍ ശ്രമിച്ചത്. അവരത് ആക്‌സെപ്റ്റ് ചെയ്യണമെങ്കില്‍ സ്വാഭാവികമായിട്ടും സമയമെടുക്കും. ഇത്രയും കാലം വളര്‍ന്ന അറിവുകളില്‍ നിന്ന് മാറി ചിന്തിക്കാന്‍ എന്തായാലും സമയം വേണം. അതൊരിക്കലും പെട്ടെന്ന് ബ്രേക്ക് ചെയ്യാനാവില്ല.”
Read more
”ഇപ്പോള്‍ എന്റെ അച്ഛനും അമ്മയും കാതല്‍ സിനിമ കണ്ടിട്ട് അത് ആക്‌സെപ്റ്റ് ചെയ്യാന്‍ പറ്റാത്ത ആളുകളോട് പറയുന്നത്, എന്താല്ലേ സിമ്പിളായി ചിന്തിച്ചാല്‍ അത് സ്‌നേഹമല്ലേ എന്നാണ്. അമ്മ അങ്ങനെ പറഞ്ഞ് എന്റെ മുന്നില്‍ വന്ന് നില്‍കുമ്പോള്‍ അവര്‍ ഈയൊരു സിനിമയ്ക്ക് വേണ്ടി നില്‍ക്കുന്നതില്‍ എനിക്ക് അഭിമാനം തോന്നുകയാണ്” എന്നാണ് അനഘ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.