'18 വര്‍ഷമായി വിനീതിനെ പാടാന്‍ വിളിക്കുന്നുണ്ടെങ്കില്‍ കഴിവുള്ളത് കൊണ്ട് തന്നെയാണ്'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൈലാസ് മേനോന്‍

വിനീത് ശ്രീനിവാസന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. വിനീതിന്റെ സംഗീതം അരോചകമാണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനമാണെന്നും ആരോപിച്ച് റെജി ലൂക്കോസ് എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

ഈ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. ഇതിന് മറുപടിയുമായാണ് കൈലാസ് മേനോന്റെ കുറിപ്പ്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വേഗമേറിയ പാട്ടുകാരനാണ് വിനീത്. 18 വര്‍ഷമായി സംഗീത സംവിധായകര്‍ അദ്ദേഹത്തെ പാടാന്‍ വിളിക്കുന്നുണ്ടെങ്കില്‍ കഴിവ് എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാണ് എന്നാണ് കൈലാസ് കുറിച്ചിരിക്കുന്നത്.

കൈലാസ് മേനോന്റെ കുറിപ്പ്:

ആദ്യമായി വിനീതിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത് 3 മാസം മുമ്പാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂര്‍ പോലും എടുക്കാതെ പാടി തീര്‍ത്തു.. ഞാന്‍ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വേഗമേറിയ റെക്കോര്‍ഡിങ് സെഷന്‍ ആയിരുന്നു അത്. പാടുന്ന ഭൂരിഭാഗം ടേക്കുകളും പെര്‍ഫെക്റ്റ് ആയിരുന്നു എന്നത് കൊണ്ടാണ് അത്രയും വേഗം റെക്കോര്‍ഡിങ് കഴിഞ്ഞത്.

സിനിമ മേഖലയിലെ ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം വച്ച് ഒന്നോ രണ്ടോ മൂന്നോ പാട്ടുകള്‍ പാടാം, പക്ഷെ 18 വര്‍ഷമായി സംഗീത സംവിധായകര്‍ അദ്ദേഹത്തെ പാടാന്‍ വിളിക്കുന്നുണ്ടെങ്കില്‍ കഴിവ് എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉള്ളത് കൊണ്ടും കൂടിയാണ്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്