മലയാള സിനിമയുടെ കുത്തകാവകാശം പൃഥ്വിരാജിന് ആയാൽ പോലും അയാളെ ഞാൻ പേടിക്കില്ല: കൈതപ്രം ദാമോദരൻ നമ്പൂതിരി

1986 ൽ ഫാസിൽ സംവിധാനം ചെയ്ത ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഗാന രചയിതാവായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് മികച്ച ഗാനങ്ങൾ കൈതപ്രം രചിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സംഗീത ജീവിതത്തെ പറ്റിയും സിനിമയുടെ ഭാഗമായി തനിക്കുണ്ടായ അനുഭവങ്ങളെ പറ്റിയും മനസുതുറക്കുകയാണ് കൈതപ്രം. കൂടാതെ മലയാള സിനിമയ്ക്ക് ഇപ്പോൾ നല്ല ഗാനങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും പൃഥ്വിരാജ് എന്ന നടനെ തനിക്ക് പേടിയില്ലെന്നും കൈതപ്രം പറയുന്നു.

“എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല. മലയാള സിനിമയുടെ കുത്തകാവകാശം പൃഥ്വിരാജിന് ആണെങ്കിൽ പോലും അയാളെ ഞാൻ ഭയപ്പെടുന്നില്ല. ഒരിക്കൽ ദേവരാജൻ മാഷ് എന്നോട് പറഞ്ഞു, ലോകത്തിലെ ഏറ്റവും മികച്ച ഗായകൻ യേശുദാസ് ആണെന്ന് അയാൾക്കും കൂടി അറിയാവുന്ന കാര്യമാണ്. അതുതന്നെയാണ് യേശുദാസിന്റെ പ്രധാന പ്രശ്നം എന്നായിരുന്നു. അതുപോലെ തന്നെ എന്റെ പൊട്ടൻഷ്യൽ എന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അത് ഞാൻ നേടിയെടുത്തതാണ്.” ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കൈതപ്രം പറഞ്ഞു.

മുമ്പ് ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില്‍ പാട്ടെഴുതാനായി വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി തന്നെ എന്നായിരുന്നു കൈതപ്രം ആരോപിച്ചത്. “72 വയസായ ഞാന്‍ മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്. പാട്ട് എഴുതിയിട്ട് എന്നെ പറഞ്ഞയക്കുമ്പോഴുള്ള വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്” എന്നായിരുന്നു കൈതപ്രം അന്ന് പറഞ്ഞത്.

അമരം സിനിമയിലെ ‘വികാരനൗകയുമായി’ എന്ന ഗാനം എസ്. പി ബാലസുബ്രമണ്യത്തിനെ കൊണ്ട് പാടിക്കാനായിരുന്നു രവീന്ദ്രൻ മാഷ് ആദ്യം ഉദ്ദേശിച്ചിരുന്നത് എന്നും പിന്നീട് എസ്. പി. ബിയുടെ തന്നെ സ്റ്റുഡിയോയിൽ റെക്കോർഡിങ്ങിന് പോയപ്പോൾ പാട്ടിന്റെ ട്രാക്ക് കേട്ട് എസ്. പി. ബി തന്നെയാണ് യേശുദാസിനെ കൊണ്ട് തന്നെ ഇത് പാടിക്കാൻ പറഞ്ഞതെന്ന്  അഭിമുഖത്തിൽ കൈതപ്രം കൂട്ടിചേർത്തു.

Latest Stories

RCB VS DC: ഒരു ദിവസം പോലും ഓറഞ്ച് ക്യാപ്പ് തലേൽ വെക്കാൻ അയാൾ സമ്മതിച്ചില്ല; സൂര്യകുമാറിന്റെ കൈയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി

RCB VS DC: ബാറ്റിങ് ആയാലും ബോളിംഗ് ആയാലും എന്നെ തൊടാൻ നിനകൊണ്ടോന്നും പറ്റില്ലെടാ പിള്ളേരെ; കൃണാൽ പാണ്ട്യയുടെ പ്രകടനത്തിൽ ആരാധകർ ഹാപ്പി

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി