മോഹന്‍ലാലിനോട് പ്രണയം തോന്നിയതിനെ കുറിച്ച് പറഞ്ഞ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ‘അഭിമന്യു’ എന്ന സിനിമയാണ് ലാലിനോട് പ്രണയം തോന്നാനുള്ള കാരണമായി. ലാലിനോട് പ്രേമം തോന്നുന്ന അഭിനയമാണതില്‍. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്താല്‍ ആര്‍ക്കായാലും പ്രണയം തോന്നാതിരിക്കില്ല എന്നാണ് സഫാരി ടിവിയില്‍ കൈതപ്രം വെളിപ്പെടുത്തിയിരിക്കുന്നത്.
”മോഹന്‍ലാലിന്റെ മനോഹരമായ സിനിമയാണ് അഭിമന്യൂ. മനോഹരമായി പ്രിയന്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അതിമനോഹരമായി ലാലും ഗീതയും അഭിനയിച്ചിട്ടുണ്ട്. ലാലിനോട് പ്രേമം തോന്നുന്ന അഭിനയമാണതില്‍. ലാലിനൊപ്പം കുറെ വര്‍ക്ക് ചെയ്താല്‍ ആര്‍ക്കായാലും പ്രണയം തോന്നാതിരിക്കില്ല.”
”ഞാന്‍ അങ്ങനെ ലാലിന്റെ ഒരു പ്രേമിയാണ്. അതിന് അഭിമന്യു ഒരു കാരണമാണ്” എന്നാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറയുന്നത്. 1991ല്‍ ആണ് അഭിമന്യു റിലീസ് ചെയ്തത്. ചിത്രത്തില്‍ പാട്ടുകള്‍ ഒരുക്കിയത് കൈതപ്രമാണ്. ടി ദാമോദരന്‍ തിരക്കഥ ഒരുക്കിയപ്പോള്‍ ജീവ ആയിരുന്നു ഛായാഗ്രഹണം.
മികച്ച നടനുള്ള കേരള ചലച്ചിത്ര അവാര്‍ഡ് അഭിമന്യുവിലൂടെ മോഹന്‍ലാലിന് ലഭിച്ചിരുന്നു. ഗീത ആയിരുന്നു ചിത്രത്തില്‍ നായിക. ശങ്കറും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തിയിരുന്നു. ജഗദീഷ്, കൊച്ചിന്‍ ഹനീഫ, മഹേഷ് ആനന്ദ്, നന്ദു എന്നിവരും പ്രധാന വേഷത്തിലെത്തില്‍ എത്തിയിരുന്നു.