മണിക്ക് ഒരു നായികയെ കിട്ടാന്‍ അത്ര ബുദ്ധിമുട്ടായിരുന്നു, ആരും അതിന് തയ്യാറായില്ല, ഒടുവില്‍: സന്തോഷ് ദാമോദരന്‍

നടന്‍ കലാഭവന്‍ മണിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു. 2002 ല്‍ തീയേറ്ററുകളിലെത്തിയ വാല്‍ക്കണ്ണാടി . ടി എ റസാഖ് തിരക്കഥ എഴുതി അനില്‍ ബാബു സംവിധാനം ചെയ്ത ഈ സിനിമയില്‍ നായികയാകാന്‍ പല നടിമാരെയും സമീപിച്ചെങ്കിലും കലാഭവന്‍ മണിയാണ് നായകനെന്ന് അവരെല്ലാം ഒഴിഞ്ഞുമാറിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സന്തോഷ് ദാമോദരന്‍ . മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അന്നത്തെ നടിമാരില്‍ പലരും ആ സിനിമ ചെയ്യാന്‍ മടിച്ചിരുന്നു. അതിന് കാരണം എനിക്കറിയില്ല. ഞാന്‍ ശരിക്കും അനുഭവിച്ചതാണ്. ഒത്തിരിപേരെ ഞങ്ങള്‍ സമീപിച്ചു. പിന്നീട് ഞങ്ങള്‍ എല്ലാവരും കൂടി ആലോചിച്ചു എന്തുകൊണ്ട് ഒന്ന് ഗീതുവിനോട് (നടി ഗീതു മോഹന്‍ദാസ്) സംസാരിച്ചു കൂടാ. അടുത്തടുത്ത് സിനിമകള്‍ ചെയ്യേണ്ട എന്ന് വിചാരിച്ചിരുന്നു.

‘അങ്ങനെ ഞാനാണ് ഗീതുവിനെ വിളിക്കുന്നത്. ഗീതുവിനെ വിളിച്ച് ഞാന്‍ സംസാരിച്ചിട്ട് അനിലിന് ഫോണ്‍ കൊടുത്തു. റസാഖ് കഥ പറഞ്ഞു. ഗീതു ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. ഞങ്ങള്‍ പറഞ്ഞ വന്ന ഡേറ്റില്‍ തന്നെ വന്നു ചെയ്യുകയും ചെയ്തു. വളരെയധികം സഹകരണത്തോടെ വന്ന് അഭിനയിച്ചു തന്നിട്ട് പോയി’,

‘പക്ഷേ എനിക്ക് ആ സമയത്ത് കുറച്ച് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. നായികയെ കിട്ടാനൊക്കെ വേണ്ടിയിട്ട്. ഗീതു ജസ്റ്റ് കഥ മാത്രം കേട്ട് വന്നു ചെയ്തതാണ്. സന്തോഷ് ദാമോദരന്‍ പറഞ്ഞു.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്