ടിനി ടോം അനുകരിക്കുന്നത് കണ്ടാൽ മമ്മൂട്ടി അപ്പോൾ തന്നെ അടിക്കും: ഷാജോൺ

മിമിക്രി താരമായി വന്ന്, മലയാളത്തിൽ വില്ലനായും സ്വഭാവ നടനായും സംവിധായകനായും തിളങ്ങി നിൽക്കുന്ന താരമാണ് കലാഭവൻ ഷാജോൺ.

ഇപ്പോഴിതാ മിമിക്രി അവതരണത്തെ പറ്റി സംസാരിക്കുകയാണ് ഷാജോൺ. മിമിക്രിക്കാർ അവതരിപ്പിക്കുമ്പോൾ എപ്പോഴും കുറച്ച് കൂട്ടിയാണ് എല്ലാം ചെയ്യുക എന്നാണ് ഷാജോൺ പറയുന്നത്. കൂടാതെ ടിനി ടോം മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് കണ്ടാൽ മമ്മൂട്ടി അപ്പോ അടിക്കുമെന്നും ഷാജോൺ പറയുന്നു.

“നമ്മളെ ഒരാൾ അനുകരിക്കുമ്പോൾ നമ്മൾ സ്വയം ധരിച്ചുവെച്ചിരിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ അതായിരിക്കില്ല ശരിക്കുമുള്ളത്. പ്രത്യേകിച്ച് മിമിക്രിക്കാർ ചെയ്യുമ്പോൾ കുറച്ച് കൂടെ കൂട്ടിയാണ് എല്ലാം ചെയ്യുക. അതാണ് ജനങ്ങൾക്ക് കൂടുതൽ ഇഷ്‌ടം.

മമ്മൂക്കയെ കാണിക്കുകയാണെങ്കിലും ഇങ്ങനെ കൈ കുത്തി കാണിക്കുകയല്ലേ. മമ്മൂക്ക എന്നോ ഏതോ ഒരു സിനിമയിൽ ചെയ്ത സാധനമാണത്. നമ്മൾ മിമിക്രികാരെല്ലാം ചെയ്യുന്നത് അങ്ങനെയാണ്. ടിനിയൊക്കെ ചെയ്യുന്നത് കണ്ടാൽ മമ്മൂക്ക അപ്പോൾ അടിക്കും. പക്ഷെ മമ്മൂക്കയ്ക്ക് ഭയങ്കര ഇഷ്‌ടമാണ്. അദ്ദേഹമത് നന്നായി എൻജോയ് ചെയ്യാറുണ്ട്.

ലാലേട്ടനെയാണെങ്കിലും സത്യൻ മാഷിനെയാണെങ്കിലും ചിലർ ചെയ്യുന്നത് കണ്ടാൽ ഞങ്ങൾക്ക് തന്നെ തോന്നും ഇത് കുറച്ച് കൂടുതലാണെന്ന്.

പക്ഷെ അങ്ങനെ ചെയ്‌താലേ കൂടുതൽ ചിരി കിട്ടുകയുള്ളു എന്നത് കൊണ്ടാണ് അത്തരത്തിൽ ചെയ്യുന്നത്. അതൊരിക്കലും ആരെയും അപമാനിക്കാനല്ല.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞത്.

Latest Stories

ഇടുക്കിയിൽ യുവി നിരക്ക് 9 പോയിന്റിൽ, ഓറഞ്ച് അലർട്ട്; ചൂട് കുറവ് മൂന്ന് ജില്ലകളിൽ മാത്രം

IPL 2025: വലിയ ബുദ്ധിമാന്മാരാണ് കാണിക്കുന്നത് മുഴുവൻ മണ്ടത്തരവും, സഞ്ജുവിനും ദ്രാവിഡിനും എതിരെ ആകാശ് ചോപ്ര

ആ പ്രതീക്ഷയും തല്ലിക്കെടുത്തി പൃഥ്വിരാജ്..; 'എമ്പുരാന്‍' ആവേശത്തിനിടെയിലും വിദ്വേഷ പ്രചാരണം!

വിദേശ നിർമിത കാറുകൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ്; ഒരുമിച്ച് പ്രതിരോധിക്കുമെന്ന് കാനഡ പ്രധാമന്ത്രി മാർക്ക് കാർണി

ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി

മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ; 2021 മുതൽ കൈപ്പറ്റുന്നത് വമ്പൻ തുക

IPL 2025: ആ കാര്യം മാനദണ്ഡം ആയിരുന്നെങ്കിൽ വിരാട് കോഹ്‌ലി ഒരുപാട് ഐപിഎൽ ട്രോഫികൾ നേടുമായിരുന്നു, പക്ഷേ...; തുറന്നടിച്ച് വ്ജോത് സിംഗ് സിദ്ധു

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ; വർധന എട്ടു വർഷത്തിന് ശേഷം

എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയിൽ; ബാഗിൽ മദ്യവും പണവും

കൊല്ലത്ത് അരമണിക്കൂറിനിടെ രണ്ട് ആക്രമണങ്ങൾ; യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, നടന്ന് പോകുന്ന യുവാവിനെ വെട്ടി