ദൃശ്യത്തിന്റെ രണ്ടാം ഭാഗം സംഭവിക്കുമെന്നാണ് പ്രതീക്ഷ: മോഹന്‍ലാല്‍ പറഞ്ഞ കാര്യത്തെ കുറിച്ച് കലാഭവന്‍ ഷാജോണ്‍

ദൃശ്യം സിനിമയിലെ ജോര്‍ജൂട്ടിയെയും റാണിയെയും കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സഹദേവന്‍ വരുന്നത് സങ്കല്‍പ്പിച്ച് ശ്യാം വര്‍ക്കല എഴുതിയ കുറിപ്പിനെ അഭിനന്ദിച്ച് കലാഭവന്‍ ഷാജോണ്‍. ചിത്രത്തില്‍ സഹദേവന്‍ എന്ന പൊലീസ് കഥാപാത്രത്തെ മനോഹരമാക്കിയത് ഷാജോണായിരുന്നു. അതു വെറുമൊരു കുറിപ്പായിരുന്നില്ലെന്നും വളരെ ആത്മാര്‍ത്ഥതയുള്ള ഹൃദയസ്പര്‍ശിയായ ഒന്നായിരുന്നു എന്നും ഷാജോണ്‍ പറഞ്ഞു.

“നമ്മള്‍ ഏറെ വിഷമിച്ച കവലപ്പാറയിലെ ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെടുത്തി അങ്ങനെയൊരു ചിന്ത വന്നതു തന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതു വെറുമൊരു കുറിപ്പായിരുന്നില്ല. വളരെ ആത്മാര്‍ത്ഥതയുള്ള ഹൃദയസ്പര്‍ശിയായ ഒന്നായിരുന്നു അത്. വളരെ കഴിവുള്ള ഒരു എഴുത്തുകാരനാണ് അദ്ദേഹം. ഭാവിയില്‍ ഒരുപാടു നല്ല കാര്യങ്ങള്‍ സിനിമയ്ക്കു വേണ്ടി എഴുതാന്‍ അദ്ദേഹത്തിനു കഴിയട്ടെ.

“ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചൊരു ചിന്തയുണ്ടെന്ന് ഒരിക്കല്‍ ലാലേട്ടന്‍ എന്നോടു സൂചിപ്പിച്ചിരുന്നു. അക്കാര്യം ജീത്തു ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കഥ കേട്ടുവെന്നും അത് നന്നായിട്ടുണ്ടെന്നും ലാലേട്ടന്‍ പറഞ്ഞിരുന്നു. പിന്നെ അതിനെ കുറിച്ചൊന്നും എനിക്ക് അറിഞ്ഞുകൂടാ. അത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് ഏതു തരത്തിലാകും എന്ന് എനിക്ക് അറിയില്ല. എന്തായാലും രണ്ടാം ഭാഗത്തിന് സാദ്ധ്യതയുള്ളതാണ് ആ ചിത്രം.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞു.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം