അദ്ദേഹത്തിന് കോണ്‍സ്റ്റബിള്‍ സഹദേവനെ ഭംഗിയായി ചെയ്യാന്‍ പറ്റും; തുറന്നുപറഞ്ഞ് ഷാജോണ്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ ഷാജോണ്‍. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദൃശ്യത്തിലെ ക്രൂരനായ പൊലീസുകാരന്‍ സഹദേവന്‍. ഇപ്പോഴിതാ കോണ്‍സ്റ്റബിള്‍ സഹദേവനെക്കുറിച്ച് മനസ്സുതുറക്കുകയാണ് കലാഭവന്‍ ഷാജോണ്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തലുമായി എത്തിയത്. ദൃശ്യത്തിലെ കഥാപാത്രത്തിലൂടെയാണ് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചതെന്നും ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം സഹദേവനാണെന്നും താരം പറയുന്നു

ദൃശ്യത്തിലെ സഹദേവനെന്ന കഥാപാത്രം മറ്റാര് ചെയ്താലാണ് മനോഹരമാവുക എന്ന അവതാരകയുടെ ചോദ്യത്തിന് ചെമ്പന്‍ വിനോദ് ചെയ്താല്‍ നന്നാവും എന്നാണ് ഷാജോണ്‍ പറയുന്നത്.

‘എനിക്ക് തോന്നുന്നു ചെമ്പന് ആ കഥാപാത്രം അതി ഗംഭീരമായി ചെയ്യാന്‍ പറ്റും, എനിക്കുറപ്പാണ് ചെമ്പനത് ചെയ്യും. അതുപോലെ ജോജുവിനും നന്നായി ചെയ്യാന്‍ പറ്റും,’ ഷാജോണ്‍ പറയുന്നു.

എസ്.ജെ. സിനുവിന്റെ ‘തേര്’ സുരേഷ് പാലേരി സംവിധാനം ചെയ്യുന്ന ‘ആലത്തൂരിലെ ഇത്തിരി വെട്ടം’ വിഷ്ണു മോഹന്റെ ‘മേപ്പടിയാന്‍’ ജോണ്‍ വെന്നേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘അനുഗ്രഹം; ദി ആര്‍ട്ട് ഓഫ് തേപ്പ്’ തുടങ്ങിയ ചിത്രങ്ങളാണ് ഇനി ഷാജോണിന്റേതായി പുറത്തു വരാനുള്ളത്.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍