കാളി പോസ്റ്റര്‍ വിവാദം; സംവിധായികയ്‌ക്ക് എതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ നേതാവ് അറസ്റ്റില്‍

കാളി പോസ്റ്റര്‍ വിവാദത്തില്‍ തമിഴ് ഡോക്യുമെന്ററി സംവിധായകയും നടിയുമായ ലീന മണിമേഖലയ്ക്ക് വധഭീഷണി മുഴക്കിയ വലതുപക്ഷ സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തു. സിനിമാ പോസ്റ്ററില്‍ കാളീദേവിയെ അപമാനിച്ചെന്നാരോപിച്ചായിരുന്നു് വധഭീഷണി.

‘ശക്തി സേന ഹിന്ദു മക്കള്‍ ഇയക്കം’ എന്ന തീവ്ര വലത് സംഘടനയുടെ പ്രസിഡന്റ് സരസ്വതിയാണ് വധഭീഷണി മുഴക്കിയത്. ലീനയെ അധിക്ഷേപിക്കുന്ന വീഡിയോയും സരസ്വതി പുറത്തിറക്കിയിരുന്നു. പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

‘കാളി’ എന്ന ഡോക്യൂമെന്ററിയുടെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ ഹിന്ദു ദേവതയായ കാളി പുകവലിച്ചുകൊണ്ട് എല്‍ജിബിടിക്യൂ സമൂഹത്തിന്റെ പതാകയുമായി നില്‍ക്കുന്നതാണ് ചിത്രീകരിച്ചിരുന്നത്.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നിരുന്നു.

പിന്നാലെ ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും യുപി, ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് സരസ്വതി ചൊവ്വാഴ്ച വീഡിയോ പുറത്തിറക്കിയത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു