അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്..; സൂചനകള്‍ നല്‍കി കാളിദാസ്!

നടി പാര്‍വതിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ പാര്‍വതിമലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. 1993ല്‍ പുറത്തിറങ്ങിയ ‘ചെങ്കോല്‍’ ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.

ഭര്‍ത്താവ് ജയറാം, മകന്‍ കാളിദാസ് എന്നിവര്‍ക്ക് മുന്നില്‍ എന്നും പാര്‍വതിയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ എത്താറുണ്ട്. പാര്‍വതി വീണ്ടും സിനിമയില്‍ എത്തുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കാളിദാസ് ഇപ്പോള്‍. അമ്മയുടെ കൂടെ സിനിമ ചെയ്യണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്നാണ് കാളിദാസ് പറയുന്നത്.

”അമ്മയ്ക്ക് നല്ലൊരു സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ അമ്മയ്ക്ക് ഇഷ്ടം നമ്മുടെ കൂടെ തന്നെ വീട്ടിലിരിക്കുക, ചില്‍ ചെയ്യുക ഒക്കെയാണ്. ഞാനും കാത്തിരിക്കുകയാണ് അമ്മ സിനിമയില്‍ തിരിച്ചു വരുന്നത്. എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന്” എന്നാണ് കാളിദാസ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, സഹോദരി മാളവിക സിനിമയില്‍ എത്തുമോ എന്ന ചോദ്യത്തിനും കാളിദാസ് നല്‍കിയിരുന്നു. മാളവിക സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല. വെറുതെ സിനിമയിലേക്ക് ആരും വരാന്‍ സാധിക്കില്ലെന്നും ആര്‍ട്ടിസ്റ്റ് ആകണമെങ്കില്‍ അതിന്റേതായ എഫേര്‍ട്ട് എടുക്കണം എന്നാണ് കാളിദാസ്.

Latest Stories

ജയ് ബാലയ്യ, എല്ലാരുമേ നമ്മ ആളുകള്‍ താന്‍..; തമിഴ്‌നാട്ടില്‍ കോളേജിനെ കൈയിലെടുത്ത് നസ്‌ലെന്‍, വീഡിയോ

IPL 2025: സച്ചിൻ 35 വർഷം മുമ്പ് കാണിച്ച മാസ് ഒരു പയ്യൻ അതെ രീതിയിൽ ആവർത്തിച്ചു, അവൻ ഇന്ത്യൻ ടീമിൽ കളിക്കാൻ പോകുന്നു; യുവതാരത്തെ പുകഴ്ത്തി നവ്‌ജ്യോത് സിംഗ് സിദ്ധു

വിമാനത്താവളത്തിലേക്ക് സമരക്കാരുമായി വരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും; ഉടമകള്‍ക്കെതിരെ കടുത്ത നടപടി; വഖഫ് ഭേദഗതിക്കെതിരെ ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്

'മുനമ്പം വഖഫ് ഭൂമിയല്ല'; നിലപാട് മാറ്റി സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബം, ട്രിബ്യൂണലിനെ അറിയിച്ചു

വേതാളം പോലെ കൂടേ തുടങ്ങുന്ന ശാപം...., രോഹിത്തിന്റെ മോശം ഫോമിന് പിന്നിലെ കാരണം കണ്ടെത്തി സുനിൽ ഗവാസ്കർ; നൽകുന്ന ഉപദ്ദേശം ഇങ്ങനെ

പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ദുബായില്‍ ജോലി കിട്ടി ഞാന്‍ പോവുകയാണ്, അവനെ ഓര്‍ത്താണ് സങ്കടം.. കരഞ്ഞുകരഞ്ഞ് കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ്: ശ്രുതി രജനികാന്ത്

മാസപ്പടി കേസില്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഇ ഡി; എസ്എഫ്ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും

റിപ്പോ നിരക്ക് വീണ്ടും കുറച്ച് ആർബിഐ, വായ്പയെടുത്തവർക്ക് ആശ്വാസം; ഭവന, വാഹന വായ്പ പലിശ കുറയും

CSK UPDATES: കോൺവയെ റിട്ടയർ ഔട്ട് ചെയ്യാൻ വൈകിയതിന് ആ കാരണം, പക്ഷേ...; തോൽവിക്ക് പിന്നാലെ ഋതുരാജ് ഗെയ്ക്‌വാദ് പറഞ്ഞത് ഇങ്ങനെ