സന്തോഷ് സാറിന്റെ ഓരോ ഷോട്ടുകളും ഹൃദയത്തിലുണ്ട്, ഏറ്റവും വലിയ ഭാഗ്യമാണ് ലഭിച്ചത്: കാളിദാസ് ജയറാം

ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയാണ് കാളിദാസ് ജയറാമിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ സംവിധായകന്‍ സന്തോഷ് ശിവനും മഞ്ജു വാര്യര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. സന്തോഷ് ശിവനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് താന്‍ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നത് എന്നാണ് കാളിദാസ് പറയുന്നത്.

“”മഞ്ജു ചേച്ചിയെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം, ഷോകളിലും ചടങ്ങുകളിലും ഞങ്ങള്‍ കാണാറുണ്ട്. അതിനാല്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് സുഖകരമായിരുന്നു. സന്തോഷ് സാറിനൊപ്പം പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്””എന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കുന്നത്.

“”മണിരത്‌നം സാറിന്റെ ദളപതിക്ക് വേണ്ടി അദ്ദേഹം ഓരോ ഷോട്ടും എന്റെ ഹൃദയത്തിലുണ്ട്. രജനി സാറിനൊപ്പമുള്ള സൂര്യാസ്തമയ രംഗമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോട്ട്. അദ്ദേഹത്തില്‍ നിന്നും ക്യാമറ കൈകാര്യം ചെയ്യാന്‍ പഠിക്കാനുള്ള അവസരവും ലഭിച്ചു. ഷോട്ടുകള്‍ക്കിടയില്‍ ഇടവേളകള്‍ എടുത്തിരുന്നില്ല, പകരം സന്തോഷ് സാറിന്റെ അടുത്ത് ചെന്ന് ദളപതിയിലെ രംഗങ്ങളെ കുറിച്ച് ചോദിക്കും.””

“”എന്റെ ചോദ്യങ്ങള്‍ അദ്ദേഹത്തെ ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ടാകും. അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നു”” എന്നും കാളിദാസ് പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു