'ഓസ്‌കാര്‍ പട്ടികയിലേക്ക് മറ്റൊരു ഇന്ത്യന്‍ സിനിമ കൂടി' പൂമരത്തെ ട്രോളിയവര്‍ക്ക് മറുപടിയുമായി കാളിദാസ്

കാളിദാസ് ജയറാമിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് പൂമരം. പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും സിനിമയുടെ റിലീസ് ഡെയ്റ്റ് പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷമുള്ള എബ്രിഡ് ഷൈന്റെ സംവിധാന സംരംഭത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കാത്തിരുന്ന് മടുത്ത പ്രേക്ഷകര്‍ ഇപ്പോള്‍ പൂമരത്തിന് റിവ്യു എഴുതി പ്രതിഷേധിക്കുകയാണ്.

ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും ട്രോള്‍ പേജുകൡും പൂമരം റിവ്യു പോസ്റ്റുകള്‍ കണ്ടതോടെ ഇതൊന്നും അറിയാതിരുന്ന ആളുകള്‍ ആകെ ആശയകുഴപ്പത്തിലായി. ഞാനറിയാതെ എങ്ങനെ പൂമരം റിലീസായി എന്ന അന്ധാളിപ്പായിരുന്നു പലര്‍ക്കും. പിന്നീടുള്ള തെരച്ചിലുകളിലാണ് ഇതെല്ലാം ട്രോളായിരുന്നുവെന്ന് പലര്‍ക്കും ബോധ്യപ്പെടുന്നത്.

https://www.facebook.com/KalidasActor/posts/2169971396363795

ഇതിനിടെയാണ് ചിത്രത്തിലെ നായകന്‍ കാളിദാസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. പൂമരം റിവ്യു കലക്കി, അടിപൊളി എന്നായിരുന്നു കാളിദാസിന്റെ പോസ്റ്റ്.

ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും ട്രോള്‍ പേജുകളിലും വന്ന ചില റുവ്യു കമന്റുകള്‍ ഇങ്ങനെ

ഫസ്റ്റ് ലവ് സീന്‍ കുറച്ചു ലാഗ് ആരുന്നു.. ഇന്റര്‍വെലില്‍ fight scene പൊളിച്ചു.. കപ്പല്‍ ഉണ്ടാകാന്‍ വേണ്ടി പൂമരം മുറിക്കുന്ന ബിജിഎം കലക്കി..കടവത്തെ തോണിക്കാരി വില്ലന്റെ ഇന്‍ട്രോ അത്ര പോരാ.. ഇക്കാടെ ഗസ്റ്റ് റോള്‍ പൊളിച്ചു.. നായിക അഭിനയം പോരാ… ജയറാമേട്ടന്‍ തകര്‍ത്തു…

മഞ്ഞു മലയില്‍ കപ്പല്‍ ഇടിക്കുമ്പോള്‍ 40 പെരുമായിട്ടുള്ള ഫൈറ്റ് സീന്‍ പൊളിച്ചു… പിന്നെ മുണ്ടും മടക്കി ഉള്ള കാളീടെ ഇന്‍ട്രോ വേറെ ലെവല്‍… ക്ലൈമാക്സില്‍ തേച്ച കാമുകിയോടുള്ള പ്രതികാരം നൈസ് ആയിട്ടുണ്ട്.. അടുത്ത 100കോടി ഉറപ്പ്..
ചൈനയില്‍ റിലീസ് ഉണ്ടോ എന്നായിരുന്നു മറ്റൊരു കമന്റ്.

“Watched പൂമരം. എന്റെ പൊന്നോ കിടുക്കാച്ചി പടം അന്യായ vfx , visual quality ,. അഡാര്‍ making , ഇത്രയും നാള് കാത്തിരുന്നത് വെറുതെ ആയില്ല ,
ഏതായാലും മലയാളത്തിലോട്ടുള്ള എന്‍ട്രി പൊളിച്ചടുക്കി. “”കാളിദാസ് കലക്കി നൈസ് പെര്‍ഫോമന്‍സ് “”എന്ന ഒരാളുടെ കമന്റിന് താഴെ വന്ന് കാളിദാസ് നന്ദിയും പറയുന്നുണ്ട്.

“”പൂമരം ആദ്യ ഷോ തന്നെ കണ്ടു ഇഷ്ടപ്പെട്ടു പക്ഷെ ആ കുപ്പായക്കാരിയെ കണ്ടപ്പോള്‍ പങ്കായം പൊക്കി നോക്കിയത് ഇഷ്ടപ്പെട്ടില്ല എന്തൊരു സ്ത്രീ വിരുദ്ധതയാണ് അത്””

സെക്കന്‍ഡ് ഷോയ്ക്ക് ക്യൂ നില്‍ക്കുവാ… എങ്ങും മികച്ച അഭിപ്രായം ??ടിക്കറ്റ് കിട്ടുമെന്ന് തോന്നുന്നില്ല :”( ഹെവീ റഷ് ??

“”ഞാന്‍ കണ്ട്.. ഹെവി ഫിലിം…. അവസാനം സങ്കടാകും… മോഹന്‍ലാലിനെ ജയിലില്‍ കൊണ്ട് പോകും…. ആ സീന്‍ കണ്ട് ഞാന്‍ കരഞ്ഞു പോയി… അവസാനം കല്യാണിയെ കല്യാണം കഴിക്കാന്‍ മമ്മൂട്ടി വരും…. അവര്‍ക്കുണ്ടാകുന്ന കുട്ടിയാണ് ദുല്‍കര്‍ സല്‍മാന്‍…. ദുല്‍ഖറിന്റെ കൂട്ടുകാരന്‍ ആയ ദാമോദരന്‍ ഉണ്ണി മകന്‍ ദില്‍മല്‍ ഇടക്കൊച്ചി ആയി നിവിന്‍ പോളിയും വരുന്നുണ്ട്… പിന്നെ ജാക്കി ചാന്‍ ഒരു ഗെസ്റ് റോളില്‍ വരുന്നുണ്ട്… അത് സസ്പെന്‍സാ…..””

“”ക്ലാസ്സ്മേറ്റ്സിനും ബോഡി ഗാര്‍ഡിനും ശേഷം ഇത്രക്ക് അടിപൊളി ക്യാംപസ് മൂവി എനിക്ക് കാണാനേ പറ്റിയിട്ടില്ല…അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന ചോദ്യത്തിന് ഇനി ഒറ്റ ഉത്തരമേ ഉളളൂ…#കാളിദാസ് ജയറാം””

“”ആദിടെ trailor വരെ ഇങ്ങു എത്തി.. എന്നിട്ടും അതിനേക്കാള്‍ എത്രയോ മുന്നേ ആരംഭിച്ച നിങ്ങളുടെ ആദ്യപടം വെളിച്ചം കാണാത്തത്തിലുള്ള വിഷമം ആണ് ഈ പോസ്റ്റ് ഇട്ടത്തില്‍ എന്നു മനസിലാവുന്നുണ്ട്. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് കാളിദാസ് നിങ്ങളും തീര്‍ച്ചയായും ലോകം അറിയുന്ന ഒരു നടനായി തീരും????…എന്നാലും എബ്രിഡ് ഷൈന്‍ നിങ്ങള്‍ വല്ലാത്ത ചെയ്താണ് പാവത്തോട് ചെയ്യുന്നേ??””

Fans show കാണാന്‍ പറ്റില ( so, morning show കണ്ടു ..) കാളിയെ ഗസ്റ്റ് റോള്‍ ആക്കിയത് മോശമായിപോയി.. (വെറും രണ്ട് പാട്ടില്‍ ഒതുക്കികളഞ്ഞു) ജയറാമേട്ടന്റെ തിരിച്ചുവരവ്.. ????(പഷെ climaxil കാളിയെ തച്ചു കൊന്നത് ദുരന്തമായി പോയി.. ??കണ്ണിരോടെയല്ലാതെ ഇ പൂമരം കണ്ടിരിക്കാന്‍ പറ്റൂല #ഇമോഷണല്‍ത്രില്ലെര്‍ my rating 5.5/5 ????

(ഫിലിമിന്റെ അവസാനം #പൂബബമരം2 on 2018 jan എന്ന് എഴുതി കാണിച്ചപ്പോള്‍ എന്റെ സാറേ.. #Romanchification ?????? കട്ട waiting 4 പൂ..മരം2??

എന്നാലും ആ പൂമരംകൊണ്ടുള്ള കപ്പല്‍ മഞ്ഞമലയില്‍ ഇടിച്ചു തകരുന്ന ആ scene… ഇപ്പോഴും മനസ്സിന്നു പോകുന്നില്ല…
ശെരിക്കും അതിനേക്കാള്‍ മനസ്സിനെ വേദനിപ്പിച്ചത് ലാസ്റ്റ് ആ ശുഭം എന്ന് എഴുതി കാണിച്ചപ്പോഴായിരുന്നു… പടം പെട്ടന്ന് തീര്‍ന്നപോലെ… പറ്റുമെങ്കില്‍ സെക്കന്റ് part ഇറക്കുകാ ജീവനുണ്ടെല്‍ ഞാന്‍ കൊച്ചുമക്കളേം കൂട്ടി വന്നു കാണാം…

മ മമ്മൂട്ടിയുടെ master piece ന് കനത്ത വെല്ലുവിളി…
ഇത് 100 കോടി അടിക്കും..
ആദ്യ പടം തന്നെ 100 കോടി ആക്കുന്ന ആദ്യ നടന്‍ “കാളിദാസ് “…

ഇന്റര്‍വെല്‍ ന് മുന്‍പ് ഉള്ള car chase കിടിലന്‍ ആയിരുന്നു…
ക്ലൈമാക്സില്‍ രജനികാന്ത് പെണ്ണിന്റെ അച്ഛന്‍ ആയിട്ട് വരും എന്ന് കരുതിയില്ല…

Class+mass+emotional+thriller…

ഓസ്‌കാര്‍ പട്ടികയിലേക്ക് മറ്റൊരു ഇന്ത്യന്‍ സിനിമ കൂടി… താങ്കളുടെ ആ പൂമരം കൊണ്ട് അലങ്കരിച്ച കപ്പലില്‍ മൊതലാളി ചങ്കാ ചകചക പറഞ്ഞുള്ള വരവ് തകര്‍ത്തു പിന്നെ നായികയുടെ കയ്യിന്നു ചെരുപ്പൂരി അടി വാങ്ങി പട്ടിയെ പോലെ മോങ്ങിയത് എല്ലാരുടേം ഉള്ളില്‍ വിങ്ങലുണ്ടാക്കി, ബുര്‍ജ് ഖാലിഫേടെ മുകളിലുള്ള സ്റ്റണ്ട് ടോംക്രൂയിസിനെക്കാള്‍ നന്നായി താങ്കള്‍ ചെയ്തു മൊത്തത്തില്‍ ഒരു ഡബിള്‍ ഓസ്‌കാര്‍ ഐറ്റം.
My rating 7/5”