ആ കഷ്ടപ്പാടുകള്‍ അറിഞ്ഞ് ഡിപ്രഷനിലേക്ക് പോയി, അത് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നു: കാളിദാസ് ജയറാം

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം “പാവ കഥൈകളി”ലെ കാളിദാസ് ജയറാമിന്റെ പ്രകടനം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തില്‍ സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായാണ് കാളിദാസ് വേഷമിട്ടത്. താരത്തിന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

സത്താറായുള്ള വേഷപ്പകര്‍ച്ചയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാളിദാസ് ഇപ്പോള്‍. ചിത്രത്തിനായി ഒരുപാട് ട്രാന്‍സ്‌ജെന്‍ഡറുകളുമായി നേരിട്ട് സംസാരിക്കുകയും അവരുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് ഡിപ്രഷന്‍ വരെയുള്ള അവസ്ഥയിലേക്ക് പോയെന്നുമാണ് കാളിദാസ് പറയുന്നത്.

അവരുടെ ജീവിതാനുഭവങ്ങളും അവസ്ഥകളും വല്ലാതെ അലട്ടുന്നതാണ്. ഈ മാനസിക അവസ്ഥകളില്‍ നിന്ന് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നിട്ടുണ്ടെന്നും കാളിദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിന് ലഭിക്കുന്ന നല്ല അഭിപ്രായങ്ങള്‍ ഒരു ടീം എഫോര്‍ട്ടിന്റെ പരിണിതഫലം മാത്രമാണെന്നും കാളിദാസ് പറയുന്നു.

ചിത്രത്തിന്റെ ആദ്യ ഷോട്ടിനായി കാളിദാസ് എത്തിയപ്പോള്‍ തന്നെ എല്ലാവരും നിശ്ശബ്ദരായി നോക്കി നില്‍ക്കുകയായിരുന്നു. കാരണം അത്രമേല്‍ മികച്ച ഭാവപ്പകര്‍ച്ചയായിരുന്നു നടന്റെത് എന്നാണ് സുധ കൊങ്കര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ശന്തനു ഭാഗ്യരാജ്, ഭാവനി ശ്രീ എന്നിവരാണ് തങ്കം ചിത്രത്തില്‍ വേഷമിട്ട മറ്റ് താരങ്ങള്‍.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ