ശക്തമായ നിലപാടുകള്‍കൊണ്ടും ശ്രദ്ധേയയായ നടിയാണ് കല്‍ക്കി കോച്ലിന്‍. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്തതിന് ശേഷം തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് ദേവ് ഡി ആയിരുന്നു കല്‍ക്കിയുടെ ആദ്യ ചിത്രം. അതിന് ശേഷം തന്നെ റഷ്യന്‍ വേശ്യയായി മുദ്രകുത്തി എന്നാണ് താരം പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.
ആദ്യ ചിത്രമായതിനാല്‍ തന്നെ സിനിമയെക്കുറിച്ച് പ്രതിപാദിക്കുന്ന എല്ലാ ലേഖനങ്ങളും താന്‍ വായിച്ചുനോക്കാറുണ്ടായിരുന്നെന്നും അതില്‍ ഒന്നില്‍ എഴുതിയിരുന്നത് താനൊരു റഷ്യന്‍ വേശ്യയാണ് എന്ന രീതിയിലായിരുന്നു.
താനൊരു റഷ്യക്കാരിയല്ല എന്നാണ് ആദ്യം ആലോചിച്ചത്. അത് വായിച്ച് വല്ലാതായെന്നും താരം പറയുന്നു. ഒരു ആര്‍ട്ടിക്കിള്‍ എഴുതുന്നതിന് മുന്‍പ് കാര്യങ്ങള്‍ പഠിക്കണമെന്നും അവര്‍ പറയുന്നു.