Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

വിഷവാഹിനി എക്‌സുമായി ബ്രേക്ക് അപ്പായി, ഇനി ഇതാണ് എന്റെ പുതിയ ‘ലവ്

, 1:50 pm

പ്രണയദിനത്തില്‍ കാല്‍ക്കി കൊച്ച്‌ലിന്‍ ഇന്‍സ്റ്റഗ്രാമില്‍ വെള്ളം കുടിക്കുന്ന രണ്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം കുടിക്കുന്ന പരിപാടി അവസാനിപ്പിച്ചു, ഇനി മുതല്‍ സ്റ്റീല്‍ കുപ്പിയിലാണ് വെള്ളം കുടിക്കുന്നത് എന്ന് അറിയിക്കാനാണ് ചിത്രം. ഇതിനിട്ടിരിക്കുന്ന ക്യാപ്ഷന്‍ പ്രണയവുമായും പ്രണയദിനവുമായും ബന്ധപ്പെടുത്തിയാണെന്ന് മാത്രം.

വിഷവാഹിനിയായ എക്‌സുമായി ബ്രേക്ക്അപ്പ് ആയി (പ്ലാസ്റ്റിക്ക്), സ്റ്റെയിന്‍ലെസ് സ്റ്റീലുമായുള്ള റിലേഷന്‍ഷിപ്പ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു. ക്ലീന്‍സീ/ വൃത്തിയുള്ള കടല്‍ എന്ന ക്യാംപെയിന്റെ ഭാഗമായിട്ടാണ് പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപേക്ഷിക്കാന്‍ കാല്‍ക്കി ആഹ്വാനം ചെയ്യുന്നത്.

ജലാശയങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ കടലില്‍ അടിഞ്ഞ് കൂടുകയും മലിനമാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ലോകവ്യാപകമായി ക്ലീന്‍ സീ ക്യാംപെയിന്‍ നടക്കുന്നത്. അതിന്റെ ഭാഗമായുള്ള ബോധവത്ക്കരണത്തിനാണ് കാല്‍ക്കി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisement