നിങ്ങളുടെ കംഫർട്ട് സോണിൽ നിങ്ങൾക്ക് വളർച്ചയില്ല; ബോക്സിങ് ചിത്രങ്ങൾ പങ്കുവെച്ച് കല്ല്യാണി

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായം ‘ആന്റണി’ക്ക് കിട്ടുമ്പോൾ പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി- ജോജു കൂട്ടുക്കെട്ടിലെ മറ്റൊരു ആക്ഷൻ മൂവി കൂടിയാണ് മലയാളത്തിൽ പിറവിയെടുത്തിരിക്കുന്നത്.

ഒരു ബോക്സിങ് താരമായാണ് കല്ല്യാണി പ്രിയദർശൻ ‘ആന്റണി’ എന്ന ചിത്രത്തിൽ എത്തുന്നത്. ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ‘ആന്റണി’യിലെ പ്രകടനത്തിന് മികച്ച കയ്യടികളാണ് കല്ല്യാണിക്ക് കിട്ടികൊണ്ടിരിക്കുന്നത്.

അതേസമയം കല്ല്യാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണിപ്പോൾ ചർച്ചയായിരിക്കുന്നത്. ആന്റണി എന്ന സിനിമയിലെ ബോക്സിങ് കഥാപാത്രം ചെയ്യാൻ വളരെ കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കല്ല്യാണി പറയുന്നത്. കൂടാതെ പഞ്ചുകൾ റിയൽ ആയിരുന്നു. കിക്കുകൾ റിയലായിരുന്നു. ചതവുകൾ റിയലായിരുന്നു. മുറിവുകൾ റിയലായിരുന്നു എന്നും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കല്ല്യാണി പറയുന്നു.

“നിങ്ങളുടെ കംഫർട്ട് സോണിൽ വളർച്ചയില്ലെന്നും, നിങ്ങളുടെ വളർച്ചാ മേഖലയിൽ ഒരു സുഖവുമില്ല എന്നത് ഞാൻ വളരെ വൈകി മനസ്സിലാക്കിയ കാര്യമാണ്. ആ പഞ്ചുകൾ റിയൽ ആയിരുന്നു. കിക്കുകൾ റിയലായിരുന്നു. ചതവുകൾ റിയലായിരുന്നു.

മുറിവുകൾ റിയലായിരുന്നു. കണ്ണുനീർ റിയലായിരുന്നു. പുഞ്ചിരി യഥാർത്ഥമായിരുന്നു. പക്ഷേ രക്തം യഥാർത്ഥ്യം ആയിരുന്നില്ല. സുഹൃത്തുക്കളെ നിങ്ങൾ കയ്യടിച്ചതിന് നന്ദി. അലറിവിളിച്ചതിന് നന്ദി. എല്ലാറ്റിനും ഉപരിയായി ആനിനോട് ദയയും സ്നേഹവും കാണിച്ചതിന് ഒരുപാട് നന്ദി” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കല്ല്യാണി കുറിച്ചത്. അടുത്തിടെ ആന്റണി സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് നട്ടെല്ലിന് പരിക്ക് പറ്റിയിരുന്നെന്നും കല്ല്യാണി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍