'ഞാന്‍ വിവാഹം കഴിച്ച എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ല?', കെ.പി.എ.സി ലളിതയെ വിട്ടുതരാന്‍ ആവശ്യപ്പെട്ട ഭരതന്‍; കലൂര്‍ ഡെന്നീസ് പറയുന്നു

കെപിഎസി ലളിതയെ താന്‍ അഭിനയിക്കാന്‍ അറിയാത്ത നടി എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. ലളിത അഭിനയിക്കുമ്പോള്‍ സ്വാഭാവികമായൊരു പരിചരണ രീതി ആയിട്ടേ തോന്നിയിട്ടുള്ളൂ. അവര്‍ ഒരിക്കലും അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ല.

അതുകൊണ്ടാണ് താന്‍ അവരെ അഭിനയിക്കാന്‍ അറിയാത്ത നടി എന്ന് വിശേഷിപ്പിക്കുന്നത് എന്നാണ് കലൂര്‍ ഡെന്നീസ് പറയുന്നതും. അതേസമയം, ഭരതന്റെ സിനിമയിലും പി.ജി വിശ്വംഭരന്റെ ഗജകേസരിയോഗം എന്ന സിനിമയിലും ലളിത ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചും ഡെന്നീസ് മനോരമയോട് പ്രതികരിച്ചു.

അന്ന് ഗജകേസരി യോഗത്തില്‍ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞു നില്‍ക്കുന്ന വേഷമാണ് ലളിതയുടേത്. ഭരതന്റെ പടം വിചാരിച്ചതു പോലെ ഷൂട്ടിംഗ് നടക്കാതെ വന്നതോടെ ലളിതയുടെ ഡേറ്റില്‍ ക്ലാഷ് വന്നു. ക്ലൈമാക്സും ഒന്നുരണ്ട് സീനുകളും മാത്രമേ ആ ചിത്രത്തില്‍ ചെയ്യാനുള്ളൂ.

രണ്ടു ദിവസം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ലളിതയെ വിട്ടു തരണമെന്ന് പറഞ്ഞു ഭരതന്‍ വിളിച്ചു. എന്നാല്‍ പി.ജി വിശ്വംഭരന്‍ അതിന് തയ്യാറായില്ല. ഇതിനിടയില്‍ ഭരതന്‍ തന്നെ വിളിച്ച് സംസാരിച്ചു. ‘എടാ ഡെന്നീസേ, നീയൊക്കെ എന്ത് ദ്രോഹമാണ് ഈ ചെയ്യുന്നത്.ട

‘ഞാന്‍ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ലെന്ന് പറയുന്നത് എവിടുത്തെ നിയമമാണ്. ഞാന്‍ കേസ് കൊടുത്താല്‍ ലളിതയെ പുഷ്പം പോലെ കൊണ്ടു വന്ന് വിട്ടിട്ട് ഒരു പാട്ടു പാടി കേള്‍പ്പിച്ചു പോകേണ്ടി വരും.’

‘അതുകൊണ്ട് ആ വിശംഭരനോട് ലളിതയെ വേഗം വിട്ടുതരാന്‍ പറഞ്ഞേക്ക്’ എന്നാണ് ഭരതന്‍ തന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ നര്‍മ്മം കേട്ട് ഒത്തിരി നേരം ഇരുന്ന് താന്‍ ചിരിച്ച് പോയെന്നാണ് കലൂര്‍ ഡെന്നിസ് പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം