ജഗതിക്ക് ആറു മാസത്തേക്ക് വിലക്ക്, മാപ്പ് പറഞ്ഞു കൊണ്ട് പത്രപ്പരസ്യവും കൊടുക്കേണ്ടി വന്നു: കലൂര്‍ ഡെന്നീസ് പറയുന്നു

നടന്‍ ജഗതിയെ മാക്ട സംഘടനയില്‍ നിന്നും വിലക്കിയ സംഭവത്തെ കുറിച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. മാധ്യമം വാരികയിലെ നിറഭേദങ്ങള്‍ എന്ന ആത്മകഥയിലാണ് തിരക്കഥാകൃത്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗതി സംവിധായകരെ കുറിച്ച് വളരെ മോശമായ ഭാഷയില്‍ സംസാരിച്ചു എന്ന ഗുരുതര ആരോപണം ഉയര്‍ന്നു.

സിനിമയുടെ ക്യാപ്റ്റനായ സംവിധായകനെ കുറിച്ച് ഇങ്ങനെ പറയാമെങ്കില്‍ മറ്റുള്ളവരെ കുറിച്ചും ഇതിനുമപ്പുറം പറയാന്‍ നടന്‍മാര്‍ മടിക്കില്ലെന്ന അഭിപ്രായം ഉയര്‍ന്നതോടെ സംവിധായകരും തിരക്കഥാകൃത്തുക്കളും അടിയന്തര ചര്‍ച്ച നടത്തി.

ജഗതിയെ ആറു മാസത്തേക്ക് ഒരു സിനിമയിലും അഭിനയിപ്പിക്കരുതെന്ന തീരുമാനമാണ് എടുത്തത്. കൂടാതെ ജഗതി സ്വന്തം ചെലവില്‍ മലയാള മനോരമയിലും മാതൃഭൂമിയിലും മാപ്പ് പറഞ്ഞു കൊണ്ടുള്ള പരസ്യം കൊടുക്കണമെന്നുള്ള കടുത്ത ഒരു തീരുമാനവും യോഗത്തില്‍ ഉയര്‍ന്നു എന്നാണ് കലൂര്‍ ഡെന്നീസ് പറയുന്നത്.

എന്നാല്‍ പത്രത്തില്‍ പരസ്യം കൊടുക്കണമെന്നുള്ള തീരുമാനം കേട്ടപ്പോള്‍ പെട്ടെന്ന് യോജിക്കാനായില്ല. ആറു മാസത്തേക്ക് വിലക്ക് കൂടാതെ ഒന്നൊന്നര ലക്ഷം രൂപ മുടക്കി പരസ്യവും കൊടുപ്പിക്കണോ എന്നൊരഭിപ്രായം താന്‍ യോഗത്തില്‍ ഉന്നയിച്ചു.

അതിനോട് കമലും പി.ജി. വിശ്വംഭരനും ബാലചന്ദ്രന്‍ ചുള്ളിക്കാടും പിന്തുണച്ച് സംസാരിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് പിന്നില്‍ തങ്ങളുടെ ശബ്ദത്തിന് വിലയില്ലാതായി. മാക്ടയുടെ കടുത്ത തീരുമാനം അറിഞ്ഞ ഉടനെ തന്നെ ജഗതി ആരെയൊക്കെയോ കൂട്ടി പ്രശ്നപരിഹാരത്തിനായി എത്തിയെങ്കിലും സംഘടനക്ക് അത് സ്വീകാര്യമായില്ല.

അവസാനം മാക്ടയുടെ നിബന്ധന അനുസരിച്ച് ജഗതിക്ക് സംവിധായകനോട് ക്ഷമ ചോദിച്ചു മനോരമയിലും മാതൃഭൂമിയിലും പരസ്യം കൊടുക്കേണ്ടിവന്നു എന്നാണ് കലൂര്‍ ഡെന്നീസ് പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു