മലയാളത്തിലെ യുവനായികമാരില്‍ മുന്‍നിരയിലുള്ള നടിയാണ് കല്യാണി പ്രിയദര്‍ശന്‍. പ്രിയദര്‍ശന്റെയും ലിസിയുടെയും മകളെന്ന മേല്‍വിലാസത്തിലാണ് എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും തന്റേതായ ഒരിടം കണ്ടെത്താനും കല്യാണിക്ക് സാധിച്ചു.
ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലൂടെയാണ് കല്യാണി മലയാളത്തിൽ തുടക്കം കുറിക്കുന്നത്. തന്റെ സൗഹൃദങ്ങളെ കുറിച്ച് കല്യാണി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാണ് ബെസ്റ്റ് ഫ്രണ്ട് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
സിനിമയിലെ സൗഹൃദമാണെങ്കിൽ അത് കീർത്തി സുരേഷും പ്രണവും ആണെന്നും. എന്നാൽ രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും ഒക്കെ പോയി എന്തും തുറന്നു പറഞ്ഞ് ഉള്ളു തുറന്നു കരയാനൊക്കെ പറ്റുന്ന ഒരാൾ ദുൽഖറാണ് എന്നുമാണ് കല്യാണി പറയുന്നത്. ‘ഏത് സമയത്താണെങ്കിലും ഞാൻ ഏതെങ്കിലും ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചു ആശങ്കപ്പെടുകയാണെങ്കിൽ ഞാൻ ആദ്യം വിളിക്കുന്ന ആൾ ദുൽഖർ ആയിരിക്കും. എന്നെ സമാധാനിപ്പിക്കാനും ‘ഇറ്റ്സ് ഓക്കേ’ എന്ന് പറഞ്ഞു ആശ്വസിപ്പിക്കാനും കഴിയുന്ന ഒരാൾ ദുൽഖറാണ്’ കല്യാണി പറഞ്ഞു.
‘ഹൃദയം’ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും പ്രണയത്തിലാണെന്ന നിരവധി വാര്‍ത്തകള്‍ എത്തിയിരുന്നു. ഇരുവരുടെയും സ്‌ക്രീനിലെ കെമിസ്ട്രിയാണ് ആരാധകര്‍ ഏറ്റെടുത്തതും പിന്നീട് അഭ്യൂഹങ്ങളായി എത്തിയത്. എന്നാൽ ഇതിനെതിരെയും കല്യാണി ഈയിടെ പ്രതികരിച്ചിരുന്നു.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി സംസാരിച്ചത്. ‘എനിക്ക് അപ്പു ഫാമിലി തന്നെയാണ് എങ്കിലും അതൊരിക്കലും പ്രണയമല്ല. ഞങ്ങള്‍ തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. വീട്ടിലെ ആല്‍ബങ്ങളില്‍ നോക്കിയാല്‍ എന്റെ സഹോദരനേക്കാള്‍ അപ്പുവിനൊപ്പമുള്ള ചിത്രങ്ങളാകും കൂടുതല്‍.’ കല്യാണി പറഞ്ഞു.
ടോവിനോ തോമസ് നായകനായ ‘തല്ലുമാല’ ആയിരുന്നു കല്യാണിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മൈക്കിൽ ഫാത്തിമ, ആന്റണി എന്നീ ചിത്രങ്ങളാണ് ഉടൻ റിലീസിനെത്തുന്നത്.