മലയാളം അറിയാത്ത ഈ കുട്ടിയെയാണോ അഭിനയിപ്പിക്കുന്നത്? ഇത് എങ്ങനെ സാധിക്കും; സംവിധായകന്‍ നേരിട്ട വിമര്‍ശനത്തെ കുറിച്ച് കല്യാണി

കല്യാണി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മലയാളം അധികം വശമില്ലാത്ത കല്യാണിയുടെ സംസാരത്തില്‍ ഒരു ഇംഗ്ലീഷ് ടച്ച് നേരത്തേയുണ്ട്. അതുകൊണ്ട് തന്നെ ഫാത്തിമ എന്ന കഥാപാത്രം ചെയ്യുക കല്യാണിക്ക് വലിയ വെല്ലുവിളിയായിരുന്നു.

തന്നെ എന്തിനാണ് ഈ സിനിമയില്‍ അഭിനയിപ്പിച്ചതെന്ന് പലരും സംവിധായകന്‍ മനു സി. കുമാറിനോട് ചോദിച്ചിട്ടുണ്ട് എന്നാണ് കല്യാണി പറയുന്നത്. ”ഈ പെണ്‍കുട്ടിക്ക് മലയാളം അറിയില്ല; അവള്‍ ഇതെങ്ങനെ ചെയ്യും?’ എന്ന് പലരും മനുവിനോട് ചോദിച്ചിരുന്നു.”

”തമിഴില്‍ പ്രധാനമായി പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളുടെ പ്രൊഡക്ഷന്‍ ടീമിനോട്, മലയാളത്തില്‍ ഇത് എങ്ങനെ നടക്കും എന്നും ചിലര്‍ ചോദിച്ചിട്ടുണ്ട്. ഇതായിരുന്നു ചിത്രത്തിന്റെ സാരാംശം. നമുക്ക് ഇത് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ച് പരസ്പരം സഹകരിച്ചു പോവുകയായിരുന്നു ഉദ്ദേശം” എന്നാണ് കല്യാണി പറയുന്നത്.

ഒരു നവാഗത സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്നതിനോട് തന്നോടും പലരും സംസാരിച്ചിരുന്നുവെന്നും കല്യാണി പറയുന്നുണ്ട്. ”ഇതുവരെ ആരെയും സിനിമയില്‍ അസ്സിസ്‌റ് ചെയ്യുകയോ സിനിമ സംവിധാനം ചെയ്യുകയോ ചെയ്തിട്ടില്ലാത്ത ഒരു സിനിമാ സംവിധായകനില്‍ ഞാന്‍ എന്താണ് കണ്ടതെന്ന് ആളുകള്‍ എന്നോട് ചോദിച്ചു” എന്നായിരുന്നു കല്യാണി പറഞ്ഞത്.

Read more

അതേസമയം, സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.