അപ്പു എനിക്ക് സഹോദരനാണ്, അതൊരിക്കലും പ്രണയമല്ല..: കല്യാണി പ്രിയദര്‍ശന്‍

‘ഹൃദയം’ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ഇരുവരുടെയും സ്‌ക്രീനിലെ കെമിസ്ട്രിയാണ് ആരാധകര്‍ ഏറ്റെടുത്തതും പിന്നീട് അഭ്യൂഹങ്ങളായി എത്തിയത്. എന്നാല്‍ പ്രണവ് തനിക്ക് സഹോദരനാണ് എന്നാണ് കല്യാണി പറയുന്നത്.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി സംസാരിച്ചത്. ”എനിക്ക് അപ്പു ഫാമിലി തന്നെയാണ് എങ്കിലും അതൊരിക്കലും പ്രണയമല്ല. ഞങ്ങള്‍ തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. വീട്ടിലെ ആല്‍ബങ്ങളില്‍ നോക്കിയാല്‍ എന്റെ സഹോദരനേക്കാള്‍ അപ്പുവിനൊപ്പമുള്ള ചിത്രങ്ങളാകും കൂടുതല്‍.”

”പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന്‍ എന്നാണ്, കാരണം അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ മടിയായിരുന്നു. പ്രണവ് ഒരു തയാറെടുപ്പുമില്ലാതെ യാത്ര പോകുന്ന ആളാണ്.”

”ഏറെ തയാറെടുപ്പും പ്ലാനിങ്ങുമുണ്ടെങ്കിലേ എനിക്ക് യാത്ര പോകാന്‍ കഴിയൂ. പോകേണ്ട സ്ഥലങ്ങളും ചെലവഴിക്കേണ്ട സമയവും താമസിക്കേണ്ട സ്ഥലവുമൊക്കെ ചാര്‍ട്ട് ചെയ്തിട്ടുണ്ടാകും. എന്നാല്‍ അപ്പുവിന് വഴിയില്‍ കിട്ടുന്ന സൗകര്യങ്ങള്‍ മതി” എന്നാണ് കല്യാണി പറയുന്നത്.

കുട്ടിക്കാലം മുതലേ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ് തങ്ങള്‍. പരസ്പരം അത്രയ്ക്ക് അടുത്ത ബന്ധമുണ്ട്. അപ്പു പഠിച്ചത് ഊട്ടിയിലായതു കൊണ്ട് അവധിക്കാലത്താണ് ഒത്തുചേരല്‍. ഏതെങ്കിലും സെറ്റിലായിരിക്കും. അപ്പുവും കീര്‍ത്തിയും (കീര്‍ത്തി സുരേഷ്) അനിയും (അനി ഐ.വി ശശി) ചന്തുവുമായിരുന്നു തന്റെ ടീം എന്നാണ് കല്യാണി പറയുന്നത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍