' കീർത്തിയും പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്, പക്ഷേ പ്രശ്‌നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെയാണ്'; കല്യാണി

വളരെ കുറച്ച് സമയം കൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കല്ല്യാണി പ്രിയദർശൻ. തന്റെ സുഹൃത്തുക്കളെ കുറിച്ച് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഏറ്റവും പുതിയ ചിത്രമായ തല്ലുമാലയുടെ പ്രെമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിലാണ് കല്ല്യാണി ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.

തന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് കീർത്തിയും പ്രണവുമാണെന്നും പക്ഷെ ഒരു പ്രശ്‌നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെയാണെന്നും കല്യാണി പറഞ്ഞു.‘കീര്‍ത്തി സുരേഷും, പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സാണ്. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണെന്നും കല്യാണി പറഞ്ഞു.

പ്രണവുമായിട്ടാണ് ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത്. കാരണം അവന്റെ കാരവ‌നിൽ കയറി സാധനങ്ങൾ മോഷ്ടിക്കാറുണ്ടെന്നും കല്യാണി കൂട്ടിച്ചേർത്തു. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനൊ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് തല്ലുമാല.

അതേസമയം തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്ലറിനും ഇതിനോടകം തന്ന് മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം