പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തു..; കൈകൂപ്പി പറഞ്ഞ് കല്യാണി, വൈറല്‍

പ്രണവ് മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കല്യാണി പ്രിയദര്‍ശന്‍. ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് കല്യാണി സംസാരിച്ചത്. പ്രണവ് എന്ന് പേര് പറഞ്ഞപ്പോള്‍ തന്നെ ചോദിക്കല്ലേ എന്ന് കല്യാണി പറയുകയായിരുന്നു.

‘കല്യാണിയെ കാണുമ്പോള്‍ കൂടുതലായിട്ട് വരുന്ന ചോദ്യങ്ങള്‍ ആയിരിക്കും അച്ഛന്‍, അമ്മ, പ്രണവ്..’ എന്ന് അവതാരക പറഞ്ഞപ്പോള്‍ തന്നെ കൈകൂപ്പികൊണ്ട് പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തു എന്ന് കല്യാണി പറയുകയായിരുന്നു.

മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളില്‍ പ്രണവും കല്യാണിയും ജോടിയായി എത്തി ജനപ്രീതി നേടിയിരുന്നു. പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും മക്കള്‍ എന്നതില്‍ നിന്നും മാറി തങ്ങളുടെതായ ഒരിടം ഹൃദയം എന്ന സിനിമയിലൂടെ കല്യാണിയും പ്രണവും സൃഷ്ടിച്ചിരുന്നു.

Read more

സിനിമയ്ക്ക് പുറത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കളായ താരങ്ങളുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൃദയം ഹിറ്റ് ആയതോടെ കല്യാണിയും പ്രണവും പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. പ്രണവ് അഭിമുഖങ്ങള്‍ നല്‍കാത്തതിനാല്‍ എല്ലാ അഭിമുഖങ്ങളിലും കല്യാണിക്ക് മുന്നില്‍ പ്രണവിനെ കുറിച്ചുള്ള ചോദ്യം എത്താറുണ്ട്.