ഇത് ഞാന്‍ വിതച്ച വര്‍ഷമാണ്, അടുത്ത വര്‍ഷം ഞാന്‍ കൊയ്യും; പ്രണവിനൊപ്പമുള്ള വീഡിയോയുമായി കല്യാണി

മലയാളത്തിലെ മുന്‍നിര യുവനായികയാണ് കല്യാണി പ്രിയദര്‍ശന്‍. പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ എന്ന മേല്‍വിലാസത്തിലാണ് സിനിമയില്‍ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും തന്റേതായ ഒരിടം കണ്ടെത്താനും കല്യാണിക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വര്‍ഷം പുറത്തിറങ്ങിയ കല്യാണിയുടെ ‘ശേഷം മൈക്കില്‍ ഫാത്തിമ’, ‘ആന്റണി’ എന്നീ സിനിമകള്‍ കാര്യമായി ശ്രദ്ധ നേടിയിരുന്നില്ല. എന്നാല്‍ 2024ല്‍ വീണ്ടും ‘ഹൃദയം’ ടീമിനൊപ്പം എത്താനൊരുങ്ങുകയാണ് കല്യാണി. വിനീത് ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായാണ് കല്യാണി എത്താനൊരുങ്ങുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് പ്രണവിനൊപ്പം നിന്നെടുത്ത വീഡിയോ ഉള്‍പ്പടെ, 2013ലെ ചില പ്രധാന സന്തോഷങ്ങളെല്ലാം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റാണ് കല്യാണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 2023 തനിക്ക് എങ്ങനെയായിരുന്നുവെന്നും, 2024ല്‍ എന്താണ് പ്രതീക്ഷയെന്നും നടി പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

”ഞാന്‍ അനുഭവിച്ചതില്‍ ഏറ്റവും വൈകാരികമായ മാസമാണ് ഡിസംബര്‍. ശേഷം മൈക്കില്‍ ഫാത്തിമ, ആന്റണി എന്നീ സിനിമകള്‍ കണ്ട് എന്നോട് സ്നേഹവും ദയയും കാണിച്ച എല്ലാവര്‍ക്കും നന്ദി. എനിക്ക് മെസേജ് അയച്ച എന്നെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും എന്റെ കണ്ണുനീര്‍ അകറ്റിയ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി.”

”നിങ്ങള്‍ നല്‍കിയ ഓരോ ചെറിയ കരുതലും എനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് നിങ്ങള്‍ക്ക് അറിയില്ല. 2023 ഞാന്‍ വിതച്ച വര്‍ഷമാണ്. അടുത്ത വര്‍ഷം എനിക്ക് വളരാന്‍ സാധിക്കും. അടുത്ത അധ്യായത്തില്‍ എനിക്ക് അവിശ്വസിനീയമായ ആകാംക്ഷയും ആവേശവുമുണ്ട്.”

”ഞാന്‍ വളരുന്നത് നിങ്ങള്‍ അഭിമാനത്തോടെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ലോകമെമ്പാടും ഒരുപാട് സംഭവങ്ങളുള്ള വര്‍ഷമായിരുന്നു ഇത്. 2024 നമുക്കെല്ലാവര്‍ക്കും പ്രതീക്ഷയുള്ള നല്ല വര്‍ഷമാവട്ടെ. പുതുവത്സരാശംസകള്‍” എന്നാണ് കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്