Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘ലാല്‍ മാമന്റെ ജീന്‍ പ്രണവിലും ഉണ്ട്; മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവുമൊത്തുള്ള അഭിനയത്തെക്കുറിച്ച് കല്ല്യാണി പ്രിയദര്‍ശന്‍

, 3:47 pm

അച്ഛന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ – അറബിക്കടലിന്റെ സിംഹത്തിന്റെ ഭാഗമായിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. പ്രിയപെട്ടവര്‍ക്കൊപ്പം അഭിനയിക്കുമ്പോഴും തനിക്ക് ടെന്‍ഷന്‍ ഏറെയാണെന്ന് പറയുകയാണ് കല്യാണി. ‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മരക്കാരെ കുറിച്ച് കല്യാണി മനസ് തുറന്നത്.

‘എന്റെ ജീവിതത്തിലെ ഏറ്റവും അമ്പരപ്പുണ്ടാക്കിയത്് മരക്കാര്‍ എന്ന ചിത്രമാണ്. 90-ലേറെ ചിത്രങ്ങള്‍ ചെയ്ത അച്ഛനും എന്റെ ഭാഗം ചിത്രീകരിക്കുമ്പോള്‍ നെര്‍വസ് ആകുന്നുണ്ട് എന്നതാണ് രസകരമായ കാര്യം്. ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ രണ്ടുപേരും നെര്‍വെസ് ആകും എന്ന് മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് മറ്റു സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് അച്ഛന്‍ പറഞ്ഞത്. അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കും മുന്‍പെ ക്യാമറയ്ക്കു മുന്നില്‍ എന്നെ കംഫര്‍ട്ട് ആക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു.’ കല്യാണി പറയുന്നു.

‘ലാല്‍ മാമന്‍ വൈകിയാണ് ചിത്രീകരണത്തില്‍ ചേര്‍ന്നത്. ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കാരണം ഞങ്ങളുടെ ഭാഗങ്ങള്‍ ഭൂതകാലത്തിലാണ് നടക്കുന്നത്. അപ്പുച്ചേട്ടനും (പ്രണവ് മോഹന്‍ലാല്‍) ഞാനും കളിക്കൂട്ടുകാരാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറല്‍ ആയ ഒരാളാണ് അപ്പുച്ചേട്ടന്‍. അപ്പുച്ചേട്ടന് കിട്ടിയിരിക്കുന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ ജീന്‍ തന്നെയാണ്. ഡയലോഗുകളും വരികളുമൊക്കെ ഓര്‍ത്തുവെയ്ക്കാനുള്ള അപ്പുച്ചേട്ടനെ കഴിവാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.

ഇതൊരു പിരീഡ് സിനിമ ആയതുകൊണ്ട് ഉപയോഗിക്കുന്ന ഡയലോഗുകളൊന്നും നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതു പോലെയല്ല. എന്നെ സംബന്ധിച്ച് അതോര്‍ത്തുവെയ്ക്കല്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പുച്ചേട്ടന്‍ ഒറ്റതവണ കേള്‍ക്കുമ്പോള്‍ തന്നെ അതെല്ലാം ഓര്‍ത്തുവെയ്ക്കും’. കല്യാണി പറഞ്ഞു.

Advertisement