ചിലപ്പോള്‍ മുഖം വീര്‍പ്പിച്ച് നിന്നിട്ടുണ്ടാവും, അപ്പോഴറിയാം പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെന്ന്; മമ്മൂട്ടിയെ കുറിച്ച് കമല്‍

മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ച് മുമ്പൊരിക്കല്‍ കൗമുദിയുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ കമല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂക്ക എന്നെ പോലെ തന്നെ പല കാര്യങ്ങളിലും ഭയങ്കര സെന്‍സിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ് . കാരണം ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും ആ ഫീല്‍ എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. എപ്പോഴാണ് അടി വീഴുക എന്നറിയില്ലെന്ന്. പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹം എന്നോട് പിണങ്ങിയതായിട്ട് എന്റെ ഓര്‍മ്മയില്‍ പോലും ഇല്ല.

ചിലപ്പോള്‍ മുഖം വീര്‍പ്പിച്ച് നിന്നിട്ടുണ്ടാവും. മുഖം നോക്കിയാല്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മനസ്സിലാവും പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ എന്ന്. അത് മാറ്റി നിര്‍ത്തിയാല്‍ എനിക്ക് ഏറ്റവും സുഖമായിട്ട് വര്‍ക്ക് ചെയ്യാന്‍ തോന്നുന്ന ഒരു ആക്ടര്‍ തന്നെയാണ് എക്കാലത്തും മമ്മൂക്ക’

കാരണം പുള്ളിയുടെ അഭിനയത്തോടുള്ള ആ സ്പിരിറ്റ് തന്നെയാണ്. സിനിമയിലേക്ക് വരുന്നതിന് മുമ്പേ അദ്ദേഹത്തെ അറിയാം. എറണാകുളത്ത് വെച്ചിട്ട് അമ്മാവന്‍ വഴിയുള്ള ഒരു പരിചയം ഉണ്ട്. സംവിധായകന്‍ ആയപ്പോള്‍ വളരെ വൈകിയാണ് അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്തത്. പിന്നീട് ചെയ്ത സിനിമകളിലൊക്കെ ആ ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നു’

‘ഇപ്പോള്‍ എവിടെ വെച്ച് കണ്ടാലും ആ പഴയ സൗഹൃദവും സ്നേഹവും നിലനിര്‍ത്തുന്നുണ്ട്. ഞങ്ങളൊക്കെ സിനിമയിലേക്ക് വന്ന കാലഘട്ടത്തില്‍ ഒരു കൂട്ടം ഇങ്ങനെ ഒരുമിച്ച് വന്നവരാണ് . അവരൊക്കെ ഇപ്പോഴും അതേപോലെ തന്നെ നിലനില്‍ക്കുകയാണ് കമല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ