ഇത്തരം ചിത്രങ്ങള്‍ കൊണ്ടു നടക്കാന്‍ നാണമില്ലേ എന്നാണ് അവരുടെ ചോദ്യം, പക്ഷേ ..; തുറന്നുപറഞ്ഞ് കമലഹാസന്‍

തന്റെ സിനിമകളിലെ ചെറിയ- വലിയ കഥാപാത്രങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് കമലഹാസന്‍. ‘സെമ്പി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു അദ്ദേഹം സിനിമകളുടെ നിലവാര നിര്‍ണയത്തെക്കുറിച്ച് സംസാരിച്ചത്.

നല്ല ചിത്രങ്ങളെ നല്ല ചിത്രങ്ങളെന്നും മോശം ചിത്രങ്ങളെ മോശം ചിത്രങ്ങളെന്നും തുറന്നുപറയാന്‍ തന്നെ ആരാധകര്‍ തയ്യാറാകണമെന്ന് താരം പറഞ്ഞു. പ്രഭു സോളമന്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ അദ്ദേഹം തന്റെ പഴയകാല ചിത്രത്തെക്കുറിച്ചും വാചാലനായി. അവസരം തേടിനടക്കുന്ന കാലത്ത് ’16 വയതിനിലെ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫോട്ടോകളുള്ള ആല്‍ബം താന്‍ കൂടെ കൊണ്ട് നടക്കാറുണ്ടായിരുന്നു എന്ന് കമല്‍ പറഞ്ഞു.

അവസരം തേടുന്ന സമയത്ത് ആല്‍ബത്തിലെ ചിത്രങ്ങള്‍ കാണിച്ച് ഇത് ഞാന്‍ നായകനായി അഭിനയിച്ച ചിത്രത്തിലേതാണെന്ന് പറയും. ചിലര്‍ ആല്‍ബം കണ്ട് നല്ല അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ ചിലര്‍ മോശം വസ്ത്രത്തിലുള്ള വേഷം ധരിച്ച ചിത്രങ്ങള്‍ കൊണ്ട് നടക്കാന്‍ നാണമില്ലേയെന്നും ചോദിച്ചിട്ടുണ്ട്.

താന്‍ ചിത്രം ചെറുതാണോ വലുതാണോ എന്ന് നോക്കാതെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്ന് ഇവിടെ പറഞ്ഞ് കേട്ടു എന്നാല്‍ സിനിമയുടെ വലിപ്പച്ചെറുപ്പം നിശ്ചയിക്കുന്നത് ഇത്തരം വേദികളല്ല അവരാണ്, കാണികളിലേക്ക് വിരല്‍ ചൂണ്ടി കമലഹാസന്‍ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു