ഉലകനായകന്റെ വിക്രത്തെ ഇരുകൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. ആദ്യ ദിനം തന്നെ മലയാള ബോക്‌സോഫീസില്‍ നിന്ന് ചിത്രം ഗംഭീര കളക്ഷനാണ് കൊയ്തത്. ഇപ്പോഴിതാ തനിക്ക് മലയാള സിനിമകള്‍ ചെയ്യുന്നതിനുള്ള പരിമിതിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് കമലഹാസന്‍.
മലയാള സിനിമയില്‍ അഭിനയിക്കാന്‍ എപ്പോഴും തയ്യാറാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കുന്നു. കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്നൊരു സാധ്യതയുണ്ട്.
എന്നാല്‍ സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മലയാള സിനിമയില്‍ താന്‍ ഇനിയുമെത്തുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
Read more
മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ സിനിമയാണ് വിക്രം. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം. നരേന്‍, അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു.