അദ്ദേഹം വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു, ഞങ്ങൾ ഇരുവരും നടിമാര്‍ക്ക് വസ്ത്രം മാറാന്‍ മുണ്ടും പിടിച്ച് നിന്നിട്ടുണ്ട്: സോമനെ കുറിച്ച് കമല്‍ഹാസന്‍

ഉലകനായകന്‍ കമല്‍ ഹാസന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു നടന്‍ എംജി സോമന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് കമല്‍ഹാസന്‍. ഫ്‌ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത സ്പെഷ്യല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് നടന്‍ മനസ്സുതുറന്നത്.

സോമനുമായി എടാ പോടാ ബന്ധമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം അറിഞ്ഞപ്പോള്‍ ബഹുമാനം നല്‍കാതിരുന്നതില്‍ വിഷമം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.
ഒപ്പം സോമനുമായിട്ടുള്ള നല്ല അനുഭവങ്ങളും പങ്കുവെച്ചു.

വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു സോമന്‍. ആദ്യകാലത്ത് സ്ത്രീ സഹപ്രവര്‍ത്തകര്‍ത്ത് വസ്ത്രം മാറാന്‍ വേണ്ടി മുണ്ടും പിടിച്ച് നിന്നിട്ടുണ്ടെന്നും കമല്‍ഹാസന്‍ തുറന്നുപറഞ്ഞു.

Read more

1973 ല്‍ ഗായത്രി എന്ന ചിത്രത്തിലൂടെയാണ് സോമന്‍ സിനിമയില്‍ എത്തിയത്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥാനയ നടന്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് സജീവമാകുന്നത്. നടകത്തിലൂടെയായിരുന്നു തുടക്കമെങ്കിലും വളരെ പെട്ടെന്ന് ചുരുക്കം വേഷങ്ങളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം ഉറപ്പിക്കാന്‍ അദ്ദേഹത്തിനായി.