മൂന്ന് സഹോദരന്മാരില്‍ ജ്യേഷ്ഠന്‍റെയും അനുജന്‍റെയും ജന്മദിനം എന്ന സന്തോഷകരമായ നിമിഷത്തിലാണ് ഞാൻ: കമൽഹാസൻ

ഇന്നലെ തെന്നിന്ത്യൻ സിനിമയിലെ രണ്ട് പ്രതിഭകളുടെ ജന്മദിനമായിരുന്നു. മണിരത്നത്തിന്റെയും ഇളയരാജയുടെയും. കലാ- സാംസ്കാരിക രംഗത്തുനിന്നുള്ള നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയത്.

ഇപ്പോഴിതാ ഇന്നലെ കമൽഹാസൻ മണിരത്നത്തിനും ഇളയരാജയ്ക്കും പിറന്നാൾ ആശംസ നേർന്നതാണ് ചർച്ചയാവുന്നത്. തന്റെ മൂന്ന് സഹോദരന്മാരില്‍ ജ്യേഷ്ഠന്‍റെയും അനുജന്‍റെയും ജന്മദിനം എന്ന സന്തോഷകരമായ നിമിഷത്തിലാണ് താനിപ്പോൾ എന്നാണ് കമൽഹാസൻ എക്സിൽ കുറിച്ചത്.

“ഇരട്ട സന്തോഷം എന്നത് തമിഴിലെ ഒരു വിചിത്രമായ വാചകമാണ്. സന്തോഷം അളക്കാന്‍ സാധിക്കുമോ? പക്ഷേ ഇന്നത്തെ ദിവസം എന്നെ സംബന്ധിച്ചെടുത്തോളം അതിനൊരു ഉദാഹരണമാണ്. മൂന്ന് സഹോദരന്മാരില്‍ ജ്യേഷ്ഠന്‍റെയും അനുജന്‍റെയും ജന്മദിനം എന്ന സന്തോഷകരമായ നിമിഷത്തിലാണ് ഞാൻ.

എന്‍റെ പ്രിയ സഹോദരന്‍ ഇളയരാജ സംഗീതം കൊണ്ട് കഥ പറയുമ്പോൾ വെള്ളിത്തിരയിൽ എഴുത്തിനെ ചാരുതയോടെ പകർത്തുകയാണ് പ്രിയ അനുജൻ മണിരത്‌നം. ഇരുവര്‍ക്കും ജന്മദിനാശംസകള്‍. നമ്മുടെ മൂവരുടെയും ആ പാരമ്പര്യം എന്നും നിലനില്‍ക്കട്ടെ.”

അതേസമയം 1987-ൽ പുറത്തിറങ്ങിയ നായകന് ശേഷം കമൽഹാസൻ- മണിരത്നം കോമ്പോ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. സിമ്പു, അശോക് സെൽവൻ, തൃഷ, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, സന്യ മൽഹോത്ര തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ഇളയരാജ’ എന്ന ചിത്രത്തിന്റെ പോസ്റ്ററും ഇന്നലെ പുറത്തുവന്നിരുന്നു. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന് ശേഷം ധനുഷ്- അരുൺ മതേശ്വരൻ കോമ്പോ വീണ്ടുമൊന്നിക്കുകയാണ് ചിത്രത്തിലൂടെ. ബയോപിക്കിന് വേണ്ടി ഇളയരാജ തന്നെയാണ് സംഗീതമൊരുക്കുന്നത്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ