കമല്‍ സാറിന്റെ ടെക്‌നിക്ക് ഞാനും പ്രയോഗിച്ചു, ഈയവസരം വിട്ടുകളയാന്‍ തോന്നിയില്ല: സൂര്യ

പരാജയപ്പെടുമ്പോള്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ ആണ് തനിക്ക് തിരിച്ചു വരാനുള്ള ഊര്‍ജം നല്‍കിയതെന്ന് നടന്‍ സൂര്യ. ഒന്ന് പിന്നോട്ടായാല്‍ പോലും അദ്ദേഹം തിരിച്ചുവരുന്നത് ഒരു വലിയ സിനിമ ആയിട്ടാകും. അങ്ങനെ ഒരു സിനിമക്കായി കാത്തിരിക്കുമ്പോഴാണ് ‘കങ്കുവ’ വന്നത് എന്നാണ് സൂര്യ പറയുന്നത്.

ഒന്ന് പിന്നോട്ട് പോയാലും കമല്‍ സാര്‍ തിരിച്ചു വരാനായി ഒരു സാധാരണ സിനിമ ആയിരിക്കില്ല ചെയ്യുന്നത്. ആരും കാണാത്ത തരത്തില്‍ ഒരു വലിയ സിനിമ ആയിട്ടാകും അദ്ദേഹം തിരിച്ചുവരുന്നത്. ഒരു സേഫ് സിനിമ ചെയ്യാമെന്ന് കമല്‍ സാര്‍ ഒരിക്കലും ചിന്തിക്കില്ല.

കോവിഡ് കാരണം ജയ് ഭീമും സൂരറൈ പൊട്രുവും എനിക്ക് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിച്ചില്ല. തിയേറ്റര്‍ ഓണര്‍മാര്‍ക്കും പ്രേക്ഷകര്‍ക്കും പുതിയൊരു എക്‌സ്പീരിയന്‍സ് നല്‍കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ അങ്ങനത്തെ ഒരു സിനിമക്കായി കാത്തിരിക്കുകയായിരുന്നു.

ഒടുവില്‍ അങ്ങനെ ഒരു അവസരം വന്നപ്പോള്‍ എനിക്ക് വിട്ടുകളയാന്‍ തോന്നിയില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം ആയിരിക്കും കങ്കുവ എന്നാണ് സൂര്യ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, നവംബര്‍ 14ന് ആണ് കങ്കുവ റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ സൂര്യയുടെ വില്ലനായി ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് എത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

Latest Stories

'ഇറച്ചിക്കടയുടെ മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ'; മാധ്യമങ്ങളെ വീണ്ടും അധിക്ഷേപിച്ച് എൻഎൻ കൃഷ്‌ണദാസ്

അത് ബോര്‍ ആവില്ലേ.. എന്തിനാണ് അതെന്ന് ഞാന്‍ ചോദിച്ചു, സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ എനിക്ക് പിആര്‍ വേണ്ട: സായ് പല്ലവി

ആക്രമിക്കാൻ വന്ന നായ്ക്കളെ കല്ലെറിഞ്ഞു; ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും

സരിനുമായുള്ള കൂടിക്കാഴ്ച, സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി ഷാനിബ്; ഇനി എൽഡിഎഫിന് വേണ്ടി വോട്ട് തേടും

മാതൃത്വം നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കുന്നു..; ജഗദിന്റെ ക്ലിക്കില്‍ അമല

തമിഴ്നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല, അപകടത്തിൽപ്പെട്ടത് കേരളത്തിലേക്കുള്ള വിവേക് എക്‌സ്പ്രസ്

മുൻ എസ്‍പി സുജിത്ത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരെയുള്ള ബലാത്സംഗ പരാതി; എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞ് കോടതി

വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം, 'നിറ'ത്തില്‍ നിന്നും ഒഴിവാക്കി.. പിന്നീട് ശാലിനിയും നോ പറഞ്ഞു: കമല്‍

വാളയാർ പെൺകുട്ടികളെ അപകീർത്തിപ്പെടുത്തൽ; മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സോജന്‍റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി, 24 ന്യൂസ് ചാനലിനും വിമർശനം

പാലക്കാട് ഡിഎംകെയിലും പിളർപ്പ്; അൻവറിന്റെ തീരുമാനത്തിൽ പ്രതിഷേധം, ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു