നടൻ കമൽഹാസൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) യുഎസിലേക്ക് പോയതായി റിപോർട്ടുകൾ. അമേരിക്കയിലെ ഒരു മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ 90 ദിവസത്തെ കോഴ്‌സ് പഠിക്കാൻ പോയതായാണ് റിപ്പോർട്ട്. 90 ദിവസത്തെ കോഴ്‌സ് ആണെങ്കിലും അദ്ദേഹം 45 ദിവസത്തേക്ക് മാത്രമേ കോഴ്‌സിൽ പങ്കെടുക്കുകയുള്ളൂ എന്നും റിപോർട്ടുകൾ പറയുന്നു.
ഇതിന് ശേഷം തൻ്റെ ജോലി ബാധ്യതകൾ പൂർത്തിയാക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങും. കമൽ തൻ്റെ ഭാവി പ്രോജക്ടുകളിൽ എഐ ഉൾപ്പെടുത്തുമെന്നാണ് ചില റിപോർട്ടുകൾ പറയുന്നത്.
‘എനിക്ക് പുതിയ സാങ്കേതികവിദ്യയിൽ ആഴത്തിലുള്ള താൽപ്പര്യമുണ്ട്. എൻ്റെ സിനിമകൾ ഏറ്റവും പുതിയ സാങ്കേതിക സംഭവവികാസങ്ങൾ പരീക്ഷിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. സിനിമയാണ് എൻ്റെ ജീവിതം. എൻ്റെ എല്ലാ വരുമാനവും പല മാർഗങ്ങളിലൂടെ എൻ്റെ സിനിമകളിലേക്ക് തിരിച്ചുപോയി. ഞാൻ വെറുമൊരു നടനല്ല, നിർമ്മാതാവ് കൂടിയാണ്. സിനിമകളിൽ നിന്ന് സമ്പാദിക്കുന്നതെല്ലാം ഞാൻ സിനിമയിലേക്ക് വീണ്ടും നിക്ഷേപിക്കുന്നു’എന്നാണ് കഴിഞ്ഞ വർഷം കമൽ പറഞ്ഞത്.
കമലിൻ്റെ അവസാന ചിത്രമായ ഇന്ത്യൻ 2ൽ അദ്ദേഹം 100-ലധികം പ്രായമുള്ള ഒരു പഴയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തൻ്റെ രൂപത്തിനായി പ്രോസ്തെറ്റിക്കിനെ വളരെയധികം ആശ്രയിക്കുകയും ചെയ്തു. അടുത്ത വർഷം ശങ്കറിൻ്റെ ഹിസ്റ്റോറിക്കൽ ഡ്രാമയായ ഇന്ത്യൻ 3യിലും മണിരത്‌നത്തിൻ്റെ ആക്ഷൻ ഡ്രാമയായ തഗ് ലൈഫിലും കമൽ അഭിനയിക്കും.