ദൈവമില്ലാതെയാണ് കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ജീവിച്ചത്, എന്നാല്‍ ബന്ധങ്ങള്‍ ഇല്ലാതെ പറ്റില്ല: കമല്‍ ഹാസന്‍

മോഡേണ്‍ കാലത്തെ പ്രണയത്തെ കുറിച്ച് മകള്‍ ശ്രുതിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ‘ഇനിമേല്‍’ എന്ന മ്യൂസിക് വീഡിയോക്ക് വരികള്‍ എഴുതിയതെന്ന് കമല്‍ ഹാസന്‍. ലോകേഷ് കനകരാജും നായിക ശ്രുതി ഹാസനും പ്രണയജോടികളായി എത്തിയ മ്യൂസിക് വീഡിയോ നിര്‍മ്മിച്ചത് കമല്‍ ഹാസന്റെ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷ്ണലാണ്.

”ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിലപ്പതികാരത്തില്‍ ഇളങ്കോവടികള്‍ എഴുതിയിരുന്നു, ഒരു പ്രണയം എത്ര മനോഹരമായാണ് ആരംഭിക്കുന്നത്, ഒടുവില്‍ അത് എത്ര ഭയാനകമായാണ് അവസാനിക്കുന്നത് എന്ന്. ഇന്നുവരെ അത് ആവര്‍ത്തിക്കുന്ന വിഷയമാണ്.”

”ഇനിമേല്‍ എന്ന ഗാനത്തില്‍ അതാണ് പറയുന്നത്. കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ദൈവമില്ലാതെയാണ് ജീവിച്ചത്, എന്നാല്‍ എനിക്ക് ബന്ധങ്ങള്‍ ഇല്ലാതെ കുറച്ച് മണിക്കൂറുകള്‍ പോലും ജീവിക്കാന്‍ കഴിയില്ല” എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.

കമല്‍ ഹാസന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ശ്രുതി ഹാസന്‍ ആണ്. ആശയവും ശ്രുതി ഹാസന്റേതാണ്. ദ്വര്‍കേഷ് പ്രഭാകര്‍ ആണ് വീഡിയോയുടെ സംവിധാനം. ഛായാഗ്രഹണം ഭുവന്‍ ഗൌഡ, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീറാം അയ്യങ്കാര്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ