'ഇന്ത്യൻ 2' ചെയ്യാനുളള ഒരേയൊരു കാരണം 'ഇന്ത്യൻ 3'; അതും ഉടൻ പുറത്തിറങ്ങും; വെളിപ്പെടുത്തി കമൽഹാസൻ

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കമൽ ഹാസൻ നായകനായെത്തുന്ന ശങ്കർ ചിത്രം ‘ഇന്ത്യൻ 2’. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സീക്വലാണ് ഈ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സേനാപതി എന്ന സ്വാതന്ത്ര്യ സമര നായകനായാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് താൻ സമ്മതിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കമൽഹാസൻ. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉള്ളതുകൊണ്ടാണ് താൻ രണ്ടാം ഭാഗത്തിന് സമ്മതം മൂളിയതെന്നാണ് കമൽഹാസൻ പറയുന്നത്. മൂന്നാം ഭാഗം ആറ് മാസങ്ങൾക്ക് ശേഷം പുരത്തിറങ്ങുമെന്നും കമൽഹാസൻ പറയുന്നു.

“ഇന്ത്യൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിന് ഞാൻ സമ്മതിച്ചതിന് പിന്നിലെ ഒരേയൊരു കാരണം മൂന്നാം ഭാഗമാണ്. ഞാൻ ഇന്ത്യൻ 3’യുടെ ആരാധകനാണ്. ഫസ്റ്റ് ഹാഫാണ് ഇഷ്ടപ്പെട്ടത്, രണ്ടാം പകുതിയാണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ സിനിമ കണ്ടതിനുശേഷം ആളുകൾ പറയാറില്ലേ. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ 3യാണ് രണ്ടാം പകുതി. അത് പുറത്തിറങ്ങാൻ ഇനിയും ആറുമാസം സമയമെടുക്കും എന്ന വിഷമത്തിലാണ് ഞാൻ.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ കമൽഹാസൻ പറഞ്ഞത്.

അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്.

Latest Stories

ഉമ തോമസിന് പരിക്കേറ്റ സംഭവം; മൃദംഗ വിഷന്‍ സിഇഒ അറസ്റ്റില്‍

കുന്നംകുളത്ത് വീട്ടമ്മയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി

ഭയപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ല, മരുന്നുകളോടും ചികിത്സയോടും ശരീരം നന്നായി തന്നെ പ്രതികരിക്കുന്നുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പുതുവത്സരാഘോഷം: കൊച്ചിയില്‍ കര്‍ശന സുരക്ഷ, ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പൊലീസുകാര്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം?; ചുരുക്ക പട്ടിക പുറത്തുവിട്ട് ഐസിസി

സന്തോഷ് ട്രോഫി, ഇന്ത്യൻ ഫുട്ബോൾ, അർജന്റീനയുടെ കേരള സന്ദർശനം: സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ മിന്നും താരം നസീബ് റഹ്‌മാൻ സംസാരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു, പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനമില്ല

'നീ അറിയാതൊരു നാള്‍'; നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത് വിട്ട് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

'മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ'; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്