എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കും വേണു ഇനിയില്ല, നിങ്ങൾ കാണുന്ന കണ്ണുനീർ എന്റേത് കൂടിയാണ്: കമൽഹാസൻ

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കമൽ ഹാസൻ നായകനായെത്തുന്ന ശങ്കർ ചിത്രം ‘ഇന്ത്യൻ 2’. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സീക്വലാണ് ഈ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സേനാപതി എന്ന സ്വാതന്ത്ര്യ സമര നായകനായാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്.

സിദ്ധാർത്ഥ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, സമുദ്രകനി, കാളിദാസ് ജയറാം, മനോബാല, വിവേക്, നെടുമുടി വേണു തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മനോബാല, നെടുമുടി വേണു എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് അന്തരിച്ചത്. അതുകൊണ്ട് തന്നെ നെടുമുടി വേണുവിന്റെ ബാക്കി ഭാഗങ്ങൾ എഐ സഹായത്തോടെയാണ് പൂർത്തീകരിച്ചത്.

ഇപ്പോഴിതാ നെടുമുടി വേണുവുമായുള്ള രംഗങ്ങൾ എഐ സഹായത്തോടെ ചിത്രീകരിക്കുമ്പോഴുണ്ടായ നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് കമൽഹാസൻ. നിങ്ങൾ സിനിമയിൽ കാണുന്ന കണ്ണുനീർ തന്റെയും, സേനാപതിയുടെയുമാണ് എന്നാണ് കമൽഹാസൻ പറയുന്നത്.

“നിങ്ങൾ സിനിമയിൽ കാണുന്ന ആ കണ്ണുനീർ എന്റേത് കൂടിയാണ്, എന്നെ ഏറ്റവും സ്പർഷിച്ച നിമിഷം അതാണ്. അഭിനേതാവിനെയും കഥാപാത്രത്തെയും വേർതിരിക്കാനാകാത്ത നിമിഷങ്ങളുണ്ട്. എനിക്ക് ഒരിക്കൽ അത് സംഭവിച്ചു. നെടുമുടി വേണുവിനൊപ്പുമുള്ള ഒരു സീൻ അദ്ദേഹത്തിന്റെ അഭാവത്തിൽ ചിത്രീകരിക്കുകയായിരുന്നു. കാരണം ചിത്രീകരണം തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം അന്തരിച്ചത്.

അദ്ദേഹത്തിന് പകരം മറ്റൊരാളെ മുന്നിൽ നിർത്തി ഞാൻ അയാളോട് സംസാരിക്കണമായിരുന്നു. അയാളോട് നന്ദി പറയുകയും, അയാളെ കെട്ടിപ്പിടിക്കുകയും ചെയ്യണമായിരുന്നു.
ആർക്ക് വേണ്ടിയാണ് ഞാൻ അപ്പോൾ കരഞ്ഞത് എന്നെനിക്കറിയില്ല. ഇന്നും എന്നെയേറ്റവും സ്പർശിച്ച നിമിഷം അതാണ്.എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം മഹാനായ നടനാണ്. എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കും. വേണു ഇനിയില്ല. അദ്ദേഹം എന്നെ കെട്ടിപ്പിക്കുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. നിങ്ങൾ സിനിമയിൽ കാണുന്ന കണ്ണുനീർ എന്റെയും, സേനാപതിയുടെയുമാണ്.” എന്നാണ് പര് പ്രസ് മീറ്റിനിടെ കമൽഹാസൻ പറഞ്ഞത്.

അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്.   ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്.

Latest Stories

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്

'പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല'; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

'അശ്വിനുമായി എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അദ്ദേഹത്തെ കാണുകയും പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും'

പ്രമുഖന്റെ ഭാര്യയില്‍ നിന്നും ദുരനുഭവം, വീട്ടില്‍ അതിക്രമിച്ചു കയറി, വനിതാ പൊലീസ് ഒക്കെ എത്തി..; വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍

'വിമർശനത്തിന് അതീതനല്ല; സമുദായ നേതാക്കൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്'; വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍; വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും

എന്തുകൊണ്ട് വൈഭവ് സൂര്യവൻഷിയെ രാജസ്ഥാൻ ടീമിലെടുത്തു, ആ കാര്യത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം അത്; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

ജാതി സെൻസസ് പരാമർശം; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി, ഹാജരാകാൻ നിർദേശം

ഇനി ഒരു നടനും തിയേറ്ററിലേക്ക് വരണ്ട, അധിക ഷോകളും അനുവദിക്കില്ല; കടുത്ത തീരുമാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ