ഐഎഫ്എഫ്കെ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലീം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. സലീം കുമാറിനെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല. താരത്തിന് ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുമെന്നും കമല്‍ പറഞ്ഞു.
നാളെ നടക്കാനിരിക്കുന്ന ഐഎഫ്എഫ്കെ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചപ്പോള്‍ പ്രായക്കൂടതല്‍ കൊണ്ടാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇത് രാഷ്ട്രീയ വിഷയമാണ് എന്നാണ് സലീം കുമാര്‍ നേരത്തെ പ്രതികരിച്ചത്. ഈ വിഷയത്തിലാണ് ഇപ്പോള്‍ കമലിന്റെ പ്രതികരിച്ചിരിക്കുന്നത്.
സലീംകുമാറിനെ വിളിച്ചിട്ടുണ്ടാകും എന്നാണ് കരുതിയത്. വിളിച്ചിട്ടുണ്ടാകും എന്ന് ഷിബു ചക്രവര്‍ത്തി പറഞ്ഞു. ഇതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. ഉത്തരവാദിത്വപ്പെട്ടവരുമായി സംസാരിച്ച ശേഷം സലീം കുമാറിനെ വിളിക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതേയുള്ളു. താരത്തെ ഒഴിവാക്കി ഐഎഫ്എഫ്കെ നടത്താന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനായി നേരിട്ട് വിളിച്ച് ചോദിച്ചു. പ്രായക്കൂടുതല്‍ എന്നാണ് കാരണം പറഞ്ഞത്. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന മുട്ടുന്യായമാണ് നല്‍കുന്നത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം തന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്. താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല എന്നും സലീം കുമാര്‍ പറഞ്ഞു.