പ്രമുഖ നടിയാണ്, പക്ഷേ അവര്‍ കഴിക്കുന്നതിന്റെ എച്ചിലൊക്കെ ട്രോളിയിലാവും, ഒടുവില്‍ പൊട്ടിത്തെറിക്കേണ്ടി വന്നു: അനുഭവം പങ്കുവെച്ച് കമല്‍

മലയാള സിനിമയിലെ ചില അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമായുള്ള പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ കമല്‍. സിനിമകളില്‍ സംവിധായകനുള്ള പ്രാധാന്യം തിരിച്ച് വരണമെന്നും അപ്പോള്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ അവസാനിക്കൂയെന്നും കമല്‍ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് സംസാരിക്കവേ തന്റെ സിനിമയ്ക്കിടെയുണ്ടായ ഒരു അനുഭവവും കമല്‍ പങ്കുവെച്ചു. മൂവി വേള്‍ഡ് മീഡിയയുമായി സംസാരിക്കുകയായിരുന്നു കമല്‍.

കമല്‍ പറഞ്ഞത്

എന്റെയൊരു സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് ട്രോളി ട്രാക്ക് സെറ്റിലെ വരാന്തയില്‍ വെച്ചാണ് യൂണിറ്റിലെ പിള്ളേര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി പോയത്. അപ്പോള്‍ ഒരു താരം, ഒരു വലിയ ഫീമെയ്ല്‍ താരമാണ്, പേരൊന്നും പറയുന്നില്ല. അവര്‍ ഭക്ഷണം കഴിച്ച് കൈ കഴുകുന്നത് വരാന്തയിലെ അറ്റത്ത് വന്ന് നിന്നിട്ടാണ്. അവരുടെ എച്ചിലൊക്കെ ട്രോളിയിലാവും. ആദ്യത്തെ ദിവസം ലൈറ്റ് ബോയ്‌സ് ഇത് കണ്ട് ക്യാമറമാനോട് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു.

‘അവരോടെങ്ങനെ ഇത് പറയും. നാളെയും ചെയ്യുമോ എന്ന് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അടുത്ത ദിവസവും ഇത് തന്നെ ആവര്‍ത്തിച്ചു. ഞാനവരോട് പറഞ്ഞു, ഇത് വേറൊരു സ്ഥലത്തേക്ക് മാറ്റി വെക്കെന്ന്. അവര്‍ക്ക് മാറ്റിവെക്കാന്‍ വേറെ സ്ഥലമില്ല. മൂന്നാമത്തെ ദിവസവും ഇതാവര്‍ത്തിച്ചു.

ലൈറ്റ് ബോയ്‌സ് താരത്തോട് പറഞ്ഞു, മാഡം ഇത് ചെയ്യരുതെന്ന് അവര്‍ അവരോട് തട്ടിക്കയറി”ഇവര്‍ പരാതിയുമായി ക്യാമറാമാന്റെയടുത്ത് വന്നു. ഞാനിവരെ വിളിച്ച് സംസാരിച്ചു. ശരി സര്‍, ഇല്ല സര്‍ എന്നവര്‍ പറഞ്ഞു. അടുത്ത ദിവസം എന്തോ കാരണത്താല്‍ ഇവര്‍ അവരോട് ഭയങ്കരമായി ഷൗട്ട് ചെയ്തു. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ വീണ്ടും അഭിനയിക്കണോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ ഇടപെട്ടു. വീണ്ടും എടുക്കണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കും’എന്ന് പറയേണ്ടി വന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ