പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കൈയിലുണ്ടായിരുന്നില്ല: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

മലയാള സിനിമയുടെ പിതാവെന്നറിയപ്പെടുന്ന ജെ. സി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് 2013-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സെല്ലുലോയ്ഡ്’. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചിത്രത്തിലൂടെയാണ് രണ്ടാം തവണ പൃഥ്വിരാജ് സ്വന്തമാക്കുന്നത്.

ഇപ്പോഴിതാ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലേക്ക് പൃഥ്വിയെ തിരഞ്ഞെടുത്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ കമൽ. പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണെന്നും എന്നാൽ ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്ന പൈസ തരാൻ തന്റെ കയ്യിൽ ഉണ്ടാവില്ലെന്ന് താൻ പൃഥ്വിയോട് പറഞ്ഞുവെന്നും കമൽ ഓർക്കുന്നു.

“ഞാൻ അന്ന് പൃഥ്വിരാജിനെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു, ഞാൻ ജെ.സി. ഡാനിയലിന്റെ ബയോപിക് ചെയ്യാൻ പോവുന്നു, നിങ്ങളാണ് അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അത് കേട്ടപാടെ പൃഥ്വിരാജ് പറഞ്ഞു, അയ്യോ അദ്ദേഹത്തെ കുറിച്ച് എനിക്കറിയില്ല. ഞാൻ കേട്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് നന്നായി അറിയില്ലായെന്ന്. ഞാൻ പറഞ്ഞു, ഞാൻ സ്ക്രിപ്റ്റ് ആയിട്ട് അടുത്തേക്ക് വരാമെന്ന്.

ഞാൻ ചെന്ന് സ്ക്രിപ്റ്റ് പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ രാജു പറഞ്ഞു, ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഇത്രത്തോളം സംഭവങ്ങളൊക്കെ ഉണ്ടായിരുന്നോയെന്ന്. അങ്ങനെയൊരു മനുഷ്യനാണോ ജെ. സി. ഡാനിയൽ. ഞാനിത് ചെയ്തതാൽ റെഡിയാവുമോയെന്ന് പൃഥ്വി ചോദിച്ചു.

ഞാൻ പറഞ്ഞു, നിങ്ങൾ ചെയ്‌താലേ ശരിയാവു. കാരണം ഇങ്ങനെയൊരു സിനിമയെടുക്കുമ്പോൾ അദ്ദേഹത്തിന് പത്തിരുപത്തെട്ട് വയസ്സേയുള്ളൂ. അന്ന് പൃഥ്വിരാജിനും അതേപ്രായമാണ്. അത്രയായിട്ടുണ്ടോ എന്നെനിക്കറിയില്ല.

രാജുവിനെ പോലൊരു ചെറുപ്പക്കാരൻ തന്നെ വേണമായിരുന്നു ഈ കഥാപാത്രം അവതരിപ്പിക്കാൻ. പിന്നെ മറ്റൊരു കാര്യം കൂടെ ഞാൻ പറഞ്ഞു. പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്. വലിയ ഹീറോയായി കഴിഞ്ഞിട്ടുണ്ട്. രാജു ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്ന പൈസ തരാൻ എന്റെ കയ്യിൽ ഉണ്ടാവില്ലായെന്ന് ഞാൻ പറഞ്ഞു.

കാരണം ഞാൻ ഈ സിനിമയുടെ നിർമാതാവാണ്. എനിക്ക് വേറേ
നിർമാതാവില്ല. അതുകൊണ്ട് ഞാൻ തരുന്ന പണം വാങ്ങിക്കണം, അതിന് തയ്യാറാണോ എന്ന് ചോദിച്ചു. രാജു കുറെ നേരം ചിരിച്ചിട്ട് എന്നോട് ചോദിച്ചു, സാർ മൊത്തത്തിൽ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന്.” എന്നാണ് എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.

അതേസമയം ഷൈൻ ടോം ചാക്കോ നായകനായെത്തിയ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രമാണ് കമലിന്റെ അവസാനമിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ വലിയ രീതിയിൽ ചർച്ചയാവാത്ത സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി