എനിക്കിപ്പോള്‍ 50 വയസ്സിന് അടുത്തായി, മടങ്ങി വരണം, കാലം ഒരുപാടു മാറി ഞാന്‍ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു; വൈറലായി കനകയുടെ വീഡിയോ

സിനിമാലോകത്തേക്ക് മടങ്ങി വരണമെന്ന ആഗ്രഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ നടി കനക. ഒരു സെല്‍ഫി വീഡിയോയിലാണ് കനക തന്റെ ആഗ്രഹം അറിയിച്ചത്. വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ആഗ്രഹമുണ്ടെന്നും ഒരു സുഹൃത്തായി തന്നെ കാണണമെന്നും കനക അഭ്യര്‍ത്ഥിക്കുന്നു.

ദൃശ്യമാധ്യമങ്ങള്‍ ഒട്ടനവധി തവണ കനകയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും നടി തന്നെ നേരിട്ട് അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുമൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന കനകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കനകയുടെ വാക്കുകള്‍

‘അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോള്‍ 50 വയസ്സിനടുത്തായി. കാലം ഒരുപാടു മാറി ഞാന്‍ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയര്‍സ്‌റ്റൈല്‍, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങള്‍, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി.

ഞാന്‍ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്താല്‍ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം. ഒരു പത്തുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാന്‍ കഴിയൂ. ഇതിനിടയില്‍ ഞാന്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങള്‍ ആയിരുന്നു അതിന് കാരണം. ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്‌ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.

ചെറിയപ്രായത്തില്‍ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരുപാട് നാള്‍ എടുത്തേക്കും. മനസ്സില്‍ ആഗ്രഹം ഉണ്ടെങ്കില്‍ എന്തും പെട്ടെന്ന് പഠിക്കാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. ഇല്ലെങ്കില്‍ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോള്‍ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസ്സായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.

എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ