തുനിഷയുടെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി കങ്കണ റണാവത്. തുനിഷ ശര്‍മ്മയ്ക്ക് ഒറ്റയ്ക്ക് ജീവിതം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും അതൊരു കൊലപാതകമാണെന്നും കങ്കണ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ ആരോപണം നടത്തിയത്.
തന്റെ പ്രണയകഥയില്‍ ഒരിക്കലും പ്രണയം ഉണ്ടായിരുന്നില്ലെന്ന വസ്തുത ഒരു സ്ത്രീയ്ക്ക് ഒരിക്കലും കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് കങ്കണ വീശദീകരിച്ചു. അതൊരു കൊലപാതകമാണെന്നും കങ്കണ പറഞ്ഞു.
നമ്മള്‍ പെണ്‍മക്കളുടെ കാര്യത്തില്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വമില്ലാത്ത നാട് നശിക്കപ്പെടേണ്ടതാണ്. ഉഭയസമ്മത പ്രകാരമല്ലാത്ത പോളിഗമിക്കെതിരെ നിയമനിര്‍മാണം നടത്തണമെന്നും ആസിഡ് ആക്രമണം നടത്തുന്നവര്‍ക്കെതിരെയും വെട്ടിനുറുക്കുന്നവര്‍ക്കെതിരെയും വധശിക്ഷ വിധിക്കണമെന്നും ആവശ്യപ്പെടുന്നതായും കങ്കണ കുറിച്ചു.
തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് സഹതാരവും മുന്‍കാമുകനുമായ ഷീസാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാരത് കാ വീര്‍പുത്ര മഹാറാണ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് ടെലിവിഷന്‍ രംഗത്തെത്തുന്നത്. ഒട്ടേറെ സിനിമകളിലും തുനിഷ ശര്‍മ്മ അഭിനയിച്ചിട്ടുണ്ട്. ചക്രവര്‍ത്തി അശോക സമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച്വാല, ഷെര്‍ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗ്, ഇന്റര്‍നെറ്റ് വാലാ ലവ്. സുബ്ഹാന്‍ അല്ലാ തുടങ്ങിയവയാണ് തുനിഷ അഭിനയിച്ച ശ്രദ്ധേയമായ പരമ്പരകള്‍.