നിരവധി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ ഓഫര്‍ നിരസിച്ചാണ് സിനിമ തിയേറ്ററില്‍ എത്തിക്കുന്നത്, മള്‍ട്ടിപ്ലക്സ് ഉടമകള്‍ ഗ്യംഗിസവും ഗ്രൂപ്പിസവും നിര്‍ത്തൂ: കങ്കണ റണാവത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഉടമകള്‍ ‘തലൈവി’ സിനിമ റിലീസ് ചെയ്യുന്നതില്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് നടി കങ്കണ റണാവത്ത്. സെപ്റ്റംബര്‍ 10ന് തിയേറ്ററില്‍ റിലീസ് ചെയ്യുന്ന തലൈവി രണ്ടാഴ്ച്ചക്ക് ശേഷം തന്നെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യും. ഇതേ തുടര്‍ന്നാണ് മള്‍ട്ടിപ്ലക്സ് ഉടമകള്‍ സിനിമ കളിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം എടുത്തിരിക്കുന്നത്.

4 ആഴ്ച്ചയെങ്കിലും സിനിമ തിയേറ്ററില്‍ കളിച്ച ശേഷമെ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാവൂ എന്നാണ് മള്‍ട്ടിപ്ലക്സ് ഉടമകളുടെ ആവശ്യം. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് കങ്കണ. നിരവധി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ ഓഫര്‍ നിരസിച്ചാണ് സിനിമ തിയേറ്ററില്‍ എത്തിക്കുന്നത്, മള്‍ട്ടിപ്ലക്സ് ഉടമകള്‍ ഗ്യംഗിസവും ഗ്രൂപ്പിസവും നിര്‍ത്തൂ എന്ന് കങ്കണ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

തങ്ങളെല്ലാം തന്നെ തിയേറ്റര്‍ കാരണം ഉണ്ടായ വ്യക്തികളാണ്. അതിനാലാണ് തലൈവിയുടെ നിര്‍മ്മാതാക്കള്‍ തിയേറ്ററുകളെ ഈ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാനുള്ള തീരുമാനമാണ് സ്വീകരിച്ചത്. നിരവധി ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ഓഫര്‍ തങ്ങള്‍ നിരസിച്ചു. പക്ഷെ തിയേറ്ററിന്റെ പിന്തുണ ഉണ്ടാവില്ലെന്ന് ഒരിക്കലും കരുതിയില്ല. തിയേറ്ററില്‍ രണ്ടാഴ്ച്ച എന്ന സമയം ഉടമകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നില്ല. അവരുടെ കോണ്‍ട്രാക്റ്റ് അനുസരിച്ച് നാല് ആഴ്ച്ചയെങ്കിലും ചിത്രം തിയറ്ററില്‍ കളിക്കണം.

മള്‍ട്ടിപ്ലക്സും സിനിമ റിലീസ് ചെയ്യാന്‍ തയ്യാറാവുന്നില്ല. അവര്‍ അതിന് അനുവദിക്കില്ലെന്ന് പറയുകയാണ്. ചില സ്റ്റുഡിയോകള്‍ പറയുന്നത് കേട്ട് അവര്‍ സ്വതന്ത്രരായ നിര്‍മ്മാതാക്കളെ തകര്‍ക്കുകയാണ്. നാളെ അവര്‍ക്ക് പ്രേക്ഷകരുടെ എണ്ണത്തില്‍ കുറവ് വന്ന ഷോ കാന്‍സല്‍ ചെയ്യേണ്ടി വന്നാലും ഇതേ കോണ്‍ട്രാക്റ്റ് പിടിച്ച് ഇരിക്കുമോ? മള്‍ട്ടിപ്ലക്സ് ഉടമകള്‍ ഗ്യാംഗിസവും ഗ്രൂപ്പിസവും വിട്ട് പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് കങ്കണ പറയുന്നു.

View this post on Instagram

A post shared by Kangana Thalaivii (@kanganaranaut)

Read more