എന്റെ വീട്ടുവാതില്‍ക്കല്‍ വന്ന് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു, നടനും ഭാര്യയും എന്റെ പിന്നാലെ കൂടിയിരിക്കുകയാണ്; ആരോപണവുമായി കങ്കണ

ബോളിവുഡ് താരങ്ങള്‍ക്കെതിരെ ദുരൂഹമായ ആരോപണങ്ങളുമായി നടി കങ്കണ. ദീര്‍ഘമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇവര്‍ പേരുപറയാതെ ഒരു ബോളിവുഡ് താരദമ്പതികള്‍ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിരിക്കുന്നത്.

ബോളിവുഡില്‍ കാസനോവയായി അറിയപ്പെടുന്ന, ഇപ്പോള്‍ സ്വജനപക്ഷപാത മാഫിയ സംഘത്തിന്റെ വൈസ് പ്രസിഡന്റുമായ താരം തന്നെ വിടാതെ പിന്തുടരുകയാണെന്നും സ്വന്തം വീട്ടില്‍ വരെ ചാരപ്രവര്‍ത്തനം നടത്തുകയാണെന്നുമാണ് ആരോപണം.

‘എന്റെ വാട്ട്‌സ്ആപ്പ് വിവരങ്ങളും പ്രൊഫഷണല്‍ ഡീലുകളും എന്തിനേറെ വ്യക്തിജീവിത വിവരങ്ങള്‍ പോലും ചോര്‍ന്നതായി എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതില്‍ക്കല്‍ വന്ന് എന്നെ (ശാരീരികബന്ധത്തിന്) നിര്‍ബന്ധിച്ച, സ്വജനപക്ഷപാത മാഫിയയുടെ കോമാളിവേഷം കെട്ടിയയാളാണ്. അറിയപ്പെടുന്ന സ്ത്രീലമ്പടനും കാസനോവയുമാണ്. ഇപ്പോള്‍ സ്വജനപക്ഷപാത മാഫിയയുടെ വൈസ് പ്രസിഡന്റുമാണെന്നും കങ്കണ തുടരുന്നു.

നിര്‍മാതാവാകാനും കൂടുതല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാനും എന്നെപ്പോലെ വസ്ത്രം ധരിക്കാനും എന്നെപ്പോലെ വീടിന്റെ ഇന്റീരിയര്‍ ചെയ്യാന്‍ വരെ അയാള്‍ ഇപ്പോള്‍ ഭാര്യയെ നിര്‍ബന്ധിക്കുകയാണ്. എന്റെ സ്വന്തം സ്റ്റൈലിസ്റ്റുകളെ വിലക്കെടുത്തിരിക്കുക പോലും ചെയ്തിരിക്കുകയാണ്. വര്‍ഷങ്ങളായി എന്റെ സ്റ്റൈലിസ്റ്റായിരുന്നവര്‍ ഇപ്പോള്‍ എനിക്കൊപ്പം ജോലി ചെയ്യാന്‍ കൂട്ടാക്കുന്നില്ല കങ്കണ പറഞ്ഞു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്