എന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കാന്‍ കഴിയില്ല: കങ്കണ റണാവത്ത്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥ തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ചെയ്യാനാകില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം കങ്കണ തന്റെ അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഇന്ധിരാഗാന്ധിയുടെ കഥ പറയുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രമാണ് താരം ഒരുക്കാനിരിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്ദിരാഗാന്ധിയായി വേഷമിടുന്നത് കങ്കണ തന്നെയാണോ എന്ന ചോദ്യത്തിന് താരം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല, മറിച്ച് ഒരു ഗ്രാന്‍ഡ് പിരീഡ് ചിത്രമാണ് താന്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കങ്കണ വ്യക്തമാക്കി. തന്നേക്കാള്‍ നന്നായി മികച്ച രീതിയില്‍ ആര്‍ക്കും ഈ സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ലെന്നും കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.

കങ്കണ റണാവത്ത് രണ്ടാമതായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് എമര്‍ജന്‍സി. മണികര്‍ണിക: ക്വീന്‍ ഒഫ് ഝാന്‍സി എന്ന ചിത്രമാണ് താരം നേരത്തെ സംവിധാനം ചെയ്തത്. എന്നാല്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ധാക്കഡ്.

ഇതിന് മുമ്പ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രന്‍ഗൂണ്‍, മണികര്‍ണിക, ജഡ്ജ്മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകള്‍ ബോക്സ്ഓഫിസില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ