രംഗണ്ണനെ പോലെ ഇംപ്രഷൻ ഉണ്ടാക്കി നിലനിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിൽ കാണാനില്ല: കനി കുസൃതി

ആവേശത്തിലെ രംഗയെ പോലെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരം ഇംപ്രഷൻ ഉണ്ടാക്കി നിലനിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ഇന്ന് മലയാള സിനിമായിൽ ഇല്ലെന്ന വിമർശനവുമായി കനി കുസൃതി. ഉർവശി അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ കനി കുസൃതി, മലയാള സിനിമയിൽ 20-40 വയസിനിടയിലുള്ള ആളുകളുടെ കഥകളാണ് കൂടുതലും സിനിമയാവുന്നതെന്നും, എല്ലാ പ്രായക്കാരെയും സിനിമയിലൂടെ പ്രതിനിധീകരിക്കുന്ന ഒരു മുന്നേറ്റം ഇവിടെ ഉണ്ടാവുന്നില്ലെന്നും കൂട്ടിചേർത്തു.

“എല്ലാ മേഖലകളിലും സ്ത്രീകൾ ഇപ്പോഴും പിന്നിലാണ്. സമൂഹത്തിൽ അർഹമായ സ്ഥാനത്തിനായി ഇപ്പോഴും അവ‍‍ർ പോരാടുകയാണ്. ലിംഗഭേദം കണക്കിലെടുക്കാതെ നോക്കുകയാണെങ്കിൽ കഴിവുള്ള നിരവധി കലാകാരന്മാ‍ർ പുറത്തേക്ക് വരാനാകാതെ ജീവിത സാഹചര്യത്തിൽ കുടുങ്ങി കിടക്കുകയാണ്. മറ്റൊന്ന് നമുക്ക് നല്ല എഴുത്തുകാ‌ർ ഇല്ല എന്നുള്ളതാണ്. മാത്രമല്ല വിജയിച്ചവരിൽ കൂടുതൽ പുരുഷന്മാരാകുമ്പോൾ നിർമ്മാതാക്കൾ സ്വാഭാവികമായും ആ നടന്മാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ആ വിടവ് നികത്തുന്നതിന് നമുക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.

ഇക്കാലത്ത്, ആവേശത്തിലെ രംഗ അണ്ണനെ പോലെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരം ഇംപ്രഷൻ ഉണ്ടാക്കി നിലനിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ കാണാനേയില്ല. അതേസമയം ഉർവശി മാഡത്തിന് അങ്ങനെ നിൽക്കാൻ സാധിച്ചിട്ടുണ്ട്. പുരുഷ താരങ്ങൾ എല്ലായ്‌പ്പോഴും നല്ല കഥകളും കഥാപാത്രങ്ങളുമാണ് നോക്കുന്നതും ആസ്വദിക്കുന്നതും. മോഹൻലാലിൻ്റെയോ ശ്രീനിവാസൻ്റെയോ കാര്യം എടുത്താൽ തന്നെ അത് മനസിലാകും. ഇന്നും നമ്മൾ അവരുടെ സിനിമകൾ ആസ്വദിക്കുന്നു.

ഈ മേഖലയ്ക്ക് ഒരു അസന്തുലിതാവസ്ഥയുണ്ട്. കൂടാതെ, ട്രാൻസ്‌ജെൻഡേഴ്സിൻ്റെ കഥകളൊന്നും ഇതുവരെ നമ്മുടെ ഇൻഡസ്ട്രിയിൽ നിന്ന് പുറത്തുവന്നിട്ടില്ല, വ്യത്യസ്ത പ്രായക്കാരെക്കുറിച്ചുള്ള കഥകളും നമ്മൾ കാണുന്നില്ല. 20-40 വയസിനിടയിലുള്ള ആളുകളെക്കുറിച്ചാണ് സിനിമകളധികവും. എന്നാൽ അന്താരാഷ്ട്ര സിനിമകളിൽ അങ്ങനെയല്ല, എല്ലാ പ്രായക്കാരെയും സിനിമയിലൂടെ പ്രതിനിധീകരിക്കുന്നുണ്ട്. മലയാളം ഇൻഡസ്‌ട്രിയിൽ ഇത്തരമൊരു മുന്നേറ്റമാണ് നഷ്‌ടമായതായി എനിക്ക് തോന്നുയിട്ടുള്ളത്.” എന്നാണ് സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്.

Latest Stories

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

IND VS AUS: ഇപ്പോൾ അവനെ എല്ലാവരും ട്രോളും, പക്ഷെ അന്ന് അയാൾ നേടിയത് പോലെ ഒരു സെഞ്ച്വറി ഞാൻ കണ്ടിട്ടില്ല; സുനിൽ ഗവാസ്‌കർ പറഞ്ഞത് ഇങ്ങനെ

ആ താരത്തോട് ഓസ്ട്രേലിയ സൗഹാർദ്ദപരമായി പെരുമാറണം, നീ എത്ര സുന്ദരൻ ആണെന്നൊക്കെ പറഞ്ഞ് പുകഴ്ത്തണം; ടീമിന് ഉപദേശവുമായി സ്റ്റീവ് വോ

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികൾ അറസ്റ്റിൽ

IND VS AUS: എന്റെ പ്രതീക്ഷ മുഴുവൻ ആ താരത്തിലാണ്, അവൻ ഇത്തവണ കിടുക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് ചേതേശ്വർ പൂജാര