ഭാവന സ്റ്റുഡിയോസ് ഫഹദിന്റെ കൂടെ നിരന്തരം വർക്ക് ചെയ്യുന്നു, എന്നാൽ ഒരിക്കൽ അഭിനയിച്ച നടിക്ക് പിന്നെ അവസരമില്ല: കനി കുസൃതി

കലാമൂല്യമുള്ള സിനിമകൾ നിർമ്മിക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച നിർമ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. മഹേഷിന്റെ പ്രതികരാം എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ സംയുക്തമായി തുടങ്ങിയ നിർമ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്.

ഇപ്പോഴിതാ ഭാവന സ്റ്റുഡിയോസിനെ കുറിച്ച് കനി കുസൃതി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഫഹദിന്റെ കൂടെ അവർ നിരന്തരം വർക്ക് ചെയ്യുന്നുണ്ടെന്നും, എന്നാൽ ഒരിക്കൽ അഭിനയിച്ച നടിക്ക് പിന്നീട് അവസരം കൊടുക്കുന്നില്ലെന്നുമാണ് കനി കുസൃതി പറഞ്ഞത്. കൂടാതെ അവർ അങ്ങനെ അവസരം കൊടുത്തിട്ടുള്ള ഏക നടി അപർണ ബാലമുരളിയാണെന്നും കനി കുസൃതി ചൂണ്ടിക്കാട്ടി.

“ഭാവന സ്റ്റുഡിയോസിന്റെ ആളുകൾ എന്നെ വഴക്ക് പറയുമോയെന്ന് അറിയില്ല. പക്ഷെ ഞാൻ ആലോചിച്ചു, അവർ ഫഹദിന്റെ കൂടെ പല തവണ വർക്ക്‌ ചെയ്തു, തുടരെ സിനിമകൾ ചെയ്തു. എന്നാൽ അപർണ മാത്രമാണ് അവരുടെ ഒരു റിപ്പീറ്റഡ് സിനിമയിൽ വന്നിട്ടുള്ള നായിക.

ബാക്കി അവരുടെ നായികമാരോ നടിമാരോയൊന്നും അവരുടെ വേറെയൊരു സിനിമയിലും വന്നിട്ടില്ല. എനിക്ക് തോന്നും അതെന്താണെന്ന്. അവരുടെ പടങ്ങളിൽ നടിമാർ എപ്പോഴും പുതിയ ആളുകളാണ്. പക്ഷെ അപർണ മാത്രമേ റിപ്പീറ്റ് ആയി വന്നിട്ടുള്ളൂവെന്നാണ് എന്റെ ഓർമ. തങ്കം എന്ന സിനിമയിൽ. ബാക്കി മഹേഷിന്റെ പ്രതികാരത്തിലെ ലിജോ മോൾ ആണെങ്കിലും, ഗ്രേസ് ആണെങ്കിലും വളരെ രസമുള്ള നടിമാരാണ്. ഒരുപാട് റേഞ്ച് അവർക്കുണ്ടെന്ന് എനിക്ക് കാണുമ്പോൾ തോന്നാറുണ്ട്.

അല്ലെങ്കിൽ അവർക്കൊരു അവസരം നൽകിയാൽ ലിജോ മോൾ ആണെങ്കിലും ഗ്രേസ് ആണെങ്കിലും അസാധ്യമായി ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നുണ്ട്. ഞാൻ ഒരു സംവിധായികയാണെങ്കിൽ ഒരുപക്ഷേ അവർക്ക് മുൻഗണന നൽകാൻ സാധ്യതയുണ്ട്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ കനി പറഞ്ഞത്.

അതേസമയം കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ, തങ്കം, പ്രേമലു എന്നിവയാണ് ഭാവന സ്റ്റുഡിയോസ് ഇതുവരെ നിർമ്മിച്ച സിനിമകൾ. കൂടാതെ പ്രേമലു 2, ഫഹദ് നായകനാവുന്ന കരാട്ടെ ചന്ദ്രൻ എന്നീ ചിത്രങ്ങളാണ് ഭാവന സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ പ്രൊജക്ടുകൾ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ