അത്തരത്തിലുള്ള കാര്യങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല; ബിരിയാണി വിവാദത്തിൽ പ്രതികരണവുമായി കനി

കാൻ ഫിലിം ഫെസ്റ്റിവലിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ സജിൻ ബാബു സംവിധാനം ചെയ്ത ഇസ്ലാമോഫോബിക് ആയ ‘ബിരിയാണി’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് കനി കുസൃതി വിമർശനങ്ങൾ നേരിട്ടിരുന്നു.

തുടർന്ന് വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ബിരിയാണിയിൽ അഭിനയിക്കേണ്ടി വന്നതിന്റെ കാരണങ്ങൾ കനി വ്യക്തമാക്കിയിരുന്നു. ബിരിയാണി എന്ന സിനിമ പറയുന്ന രാഷ്ട്രീയത്തോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് അത്തരത്തിലൊരു സിനിമയിൽ അഭിനയിച്ചതെന്നും കനി വ്യക്തമാക്കിയിരുന്നു. എന്നാൽ വിവിധ മാധ്യമങ്ങൾ കനി പറഞ്ഞതിനെ വളച്ചൊടിച്ച് നൽകിയിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളിൽ തനിക്ക് യാതൊരു വിധ ഉത്തരവാദിത്വമില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കനി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘പായൽ കപാഡിയയുടെ All we imagine as light എന്ന ഞാൻ കൂടി ഭാഗമായ ചിത്രം കാൻ ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, ഫെസ്റ്റിവൽ വേദിയിലെ എൻ്റെ പാലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പാശ്ചാത്തലത്തിൽ, മലയാളത്തിൽ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഞാൻ നൽകാത്ത അഭിമുഖങ്ങളും എൻ്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓൺലൈൻ മാധ്യമങ്ങളിൽ കാണുകയുണ്ടായി. ഞാൻ മറ്റു മാധ്യമങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും ഞാൻ പറഞ്ഞ അർത്ഥത്തിൽ നിന്നും തികച്ചും വിപരീതമായി അവർ ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടർ ഇന്റർവ്യൂ വീഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്.

ഇത് എൻ്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താൽ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഞാൻ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നു പറയട്ടെ..
PS : ഇത് മലയാളത്തിൽ മാത്രമേ എഴുതേണ്ടി വന്നു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ’

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?