ബിരിയാണി ഞാന്‍ വേണ്ടെന്ന് വച്ച സിനിമയാണ്, കൂട്ടുകാരിയെ വിളിച്ച് കരയുമായിരുന്നു.. കൈയില്‍ അഞ്ച് പൈസയില്ലാതിരുന്നപ്പോള്‍ 70,000 രൂപ കിട്ടി: കനി കുസൃതി

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തണ്ണിമത്തന്‍ ഡിസൈനിലുള്ള ബാഗുമായി എത്തി പലസ്തീന് പിന്തുണ പ്രഖ്യാപിച്ച നടി കനി കുസൃതിയുടെ ‘ബിരിയാണി’ എന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇസ്ലാമോഫോബിക് ആയ ചിത്രത്തില്‍ അഭിനയിച്ച കനിയാണോ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.

ഈ വിമര്‍ശനങ്ങള്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ രംഗത്തെത്തിയിരുന്നു. ബിരിയാണിയുടെ രാഷ്ട്രീയവും കാഴ്ചപ്പാടുമെല്ലാം തന്റേതാണെന്നും കാനില്‍ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാന്‍ വേണ്ടി സിനിമയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതിനോട് തനിക്ക് വിയോജിപ്പാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സജിന്‍ വ്യക്തമാക്കിയിരുന്നു.

ബിരിയാണിയില്‍ അഭിനയിക്കാനുള്ള കാരണത്തെ കുറിച്ച് കനി കുസൃതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു വര്‍ക്കുമില്ലാതെ, കയ്യില്‍ അഞ്ചു പൈസയില്ലാതെ ഇരിക്കുമ്പോഴാണ് ആ സ്‌ക്രിപ്റ്റുമായി സംവിധായകന്‍ സജിന്‍ വരുന്നത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോഴേ ഞാന്‍ പറഞ്ഞു, എനിക്കിതില്‍ പലതിനോടും വിയോജിപ്പുകളുണ്ടെന്ന്.

രാഷ്ട്രീയപരമായും എസ്‌തെറ്റിക്കലിയുമൊക്കെ ഇതില്‍ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സജിന്‍ വേറെ നടിമാരെ നോക്കൂ, ആരെയും കിട്ടിയില്ല എന്നുണ്ടെങ്കില്‍ മാത്രം ഞാന്‍ ചെയ്യാം, അത് തന്നെ എനിക്ക് പൈസയുടെ ആവശ്യമുള്ളതുകൊണ്ടാണ്. എനിക്ക് മനസ് കൊണ്ട് ആ ചിത്രം ചെയ്യാന്‍ താല്‍പ്പര്യമില്ലായിരുന്നു.

സജിന്‍ മുസ്ലീം പിന്നോക്ക സമുദായത്തില്‍ നിന്നു വരുന്ന ആളാണ്. അത് സജിന്റെ കഥയാണ്, എനിക്കത് പറയാന്‍ അവകാശമില്ലേ എന്നു സജിന്‍ ചോദിച്ചു. ആ രീതിയില്‍ പറഞ്ഞാല്‍ ഉണ്ട്, പക്ഷേ എനിക്കപ്പോഴും അതു വേണ്ടെന്ന് തീരുമാനിക്കാമല്ലോ എന്നു ഞാന്‍ പറഞ്ഞു. നിങ്ങള്‍ വേറെയാരെങ്കിലും നോക്കൂ എന്നു തന്നെയാണ് ഞാന്‍ സജിനോട് പറഞ്ഞത്.

ഞാന്‍ വേണ്ടെന്ന് വച്ച സിനിമയാണത്. എനിക്ക് ഇഷ്ടമില്ലാത്ത, ഒരു തരത്തിലും ഭാഗമാവാന്‍ ആഗ്രഹമില്ലാത്ത സിനിമയാണിത്. പക്ഷേ എന്റെ കയ്യില്‍ അഞ്ചു പൈസയില്ലാതെ ഇരിക്കുകയാണ്. 70,000 രൂപയാണ് ആ ചിത്രത്തിന് പ്രതിഫലം തന്നത്. അത് എന്നെ സംബന്ധിച്ച് വലിയ രൂപയായിരുന്നു, കാരണം അപ്പോള്‍ എന്റെ അക്കൗണ്ടില്‍ മൂവായിരം രൂപയോ മറ്റോ ഉള്ളൂ.

70,000 രൂപ കിട്ടിയാല്‍ അത്രയും നല്ല കാര്യം എന്നാണ് ഞാന്‍ വിചാരിച്ചത്. അങ്ങനെയാണ് അത് ചെയ്യുന്നത്. ആ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കൂട്ടുകാരിയെ വിളിച്ച് സങ്കടം പറഞ്ഞ് കരയും. ബിരിയാണി എന്ന ചിത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ലാട്ടോ, പല സിനിമകളും ചെയ്യേണ്ടി വന്നതില്‍ ഞാന്‍ കരഞ്ഞിട്ടുണ്ട് എന്നാണ് കനി കുസൃതി പറയുന്നത്.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര