എനിക്ക് മുഴുവനായി തലകീഴായ് മറഞ്ഞു കിടക്കുന്ന സിനിമകളാണ് ഇഷ്ടം: കനി കുസൃതി

ഇന്ത്യൻ സിനിമകളിൽ അഭിനയത്തികവ് കൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച താരമാണ് കനി കുസൃതി. നിരവധി അന്താരാഷ്ട്ര അവാർഡുകൾ കനി മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി അഭിനയിച്ച ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് പുറത്ത് തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് കനി എന്നും നിറഞ്ഞു നിൽക്കാറുണ്ട്.

“ഇപ്പോഴിതാ തന്റെ ഇഷ്ട സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. യോർഗോസ് ലാന്തിമോസ്, പൗലോ സൊറാന്റിനൊ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുടെ സിനിമകൾ കാണാൻ ഇഷ്ടമാണെന്ന് പറഞ്ഞ കനി കുസൃതി, കുറച്ച് തല തിരിഞ്ഞ സിനിമകൾ കാണാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും പറയുന്നു.

കുറച്ച് കോംപ്ലിക്കേറ്റഡായിട്ടുള്ള ഴോണർ ചിത്രങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടം. യോർഗോസ് ലാന്തിമോസ് എന്നൊരു സംവിധായകനുണ്ട് അതുപോലെ സൊറന്റീനൊ എന്നൊരു ഡയറക്ടറുണ്ട് ‘ദി യങ് പോപ്പ്’ ഒക്കെ സംവിധാനം ചെയ്ത ആളാണ്. ഹോളി മോട്ടേർസ് എന്നൊരു ചിത്രമുണ്ട്.

എനിക്ക് ഇങ്ങനെ മുഴുവനായി തലകീഴായ് മറഞ്ഞു കിടക്കുന്ന സിനിമകളാണ് ഇഷ്ടം. അതാണ്‌ കാണാനും ഇഷ്ടം. വാലും തലയും നമുക്ക് ചിലപ്പോൾ പെട്ടെന്ന് മനസിലാവില്ല. പക്ഷെ എന്റെ മനസിൽ അതും ഇതുമൊക്കെ ചിന്തിപ്പിക്കുന്ന സിനിമകൾ ആയിരിക്കും. എല്ലാവർക്കും ചിലപ്പോൾ കണക്റ്റ് ആവില്ല. പക്ഷെ കാണാനും അഭിനയിക്കാനും വർക്ക്‌ ചെയ്യാനുമൊക്കെ എനിക്ക് അങ്ങനെയുള്ള സിനിമകളാണ് ഇഷ്ടം. അതാണ് എന്റെ പേർസണൽ താത്പര്യം.

മഹാറാണി സീരിയസ് എന്റെ ഏസ്ത്തെറ്റിക്ക് അല്ല. ഒട്ടും എനിക്ക് പറ്റിയ സാധനം അല്ല. കണ്ടാൽ ഞാൻ ഉറങ്ങിപോവും. അതുപോലെ കില്ലർ സൂപ്പിന്റെ കഥ എനിക്ക് ഓക്കെ അല്ല. എന്നാലും ഞാൻ കണ്ടിരിക്കും. ഞാൻ അത് അവരോട് പറഞ്ഞിട്ടുമുണ്ട്. അതുപോലെ ഞാൻ അഭിനയിച്ച ഓക്കെ കമ്പ്യൂട്ടർ എന്നൊരു സീരിയസുമുണ്ട്. അതെല്ലാം ഇതുപോലെയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആളുകൾക്കൊന്നും ഇഷ്ടമില്ലാത്ത ഡബിൾ ബാരൽ എനിക്ക് കാണാൻ നല്ല ഇഷ്ടമാണ്. അതാണ് ഞാൻ പറഞ്ഞത്. എല്ലാവർക്കും ഇഷ്ടപ്പെട്ട സിനിമ വേറെയായിരിക്കും പക്ഷെ എനിക്ക് കാണാനും അഭിനയിക്കാനുമെല്ലാം ഇത്തരത്തിലുള്ള സിനിമയാണ് ഇഷ്ടം.” എന്നാണ് സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്  എന്ന  ചിത്രത്തിന്റെ പ്രമേയം. അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Latest Stories

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍