‘ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന് ഡോക്ടര്‍മാര്‍ക്ക്  ഉറപ്പില്ല, ഞാന്‍ ആര്‍ത്തുകരഞ്ഞു: കനിഹ

മരണത്തിന്റെ  നിന്നും തന്റെ മകന്‍ ഋഷി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവം പങ്കുവെച്ച് നടി കനിഹ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.

ഹൃദയതകരാറോടു കൂടിയാണ് മകന്‍ ജനിച്ചതെന്ന് കനിഹ പറയുന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. പരാജയപ്പെട്ടാല്‍ മരണം ഉറപ്പാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി നടി ഓര്‍ക്കുന്നു.

‘ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ഞാന്‍ ആര്‍ത്തുകരഞ്ഞു. പ്രസവിച്ച് മണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ. കുഞ്ഞിനെ മറ്റൊരു കെട്ടിടത്തിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റിയിരുന്നു. മകനെ കാണാന്‍ ഞാന്‍ വാശി പിടിച്ചു. ശരീരം തുന്നിക്കെട്ടിയ വേദനകളെല്ലാം മറന്ന് മകനെ പോയി കണ്ടു.

Read more

ശരീരം നിറയെ കേബിളുകള്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ നടന്നു.  ഞങ്ങള്‍ക്കവന്‍ അത്ഭുതബാലനാണ്,’ കനിഹ പറഞ്ഞു.